ബംഗാള്‍:മദര്‍തെരേസയുടെ സഭയുടെ അക്കൗണ്ട് കേന്ദ്രം മരവിപ്പിച്ചുവെന്ന നുണപ്രചാരണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എന്നാല്‍ ഇത് തെറ്റാണെന്ന് പറഞ്ഞ് മദര്‍ തെരേസയുടെ സഭയായ മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ വക്താവ് പിന്നീട് രംഗത്തെത്തി.
ക്രിസ്ത്യന്‍ സഭാവോട്ടുകളില്‍ കണ്ണുനട്ടുള്ളതാണ് മമത ബാനര്‍ജിയുടെ പ്രസ്താവനയെന്ന് കരുതുന്നു. മമത ബാനര്‍ജിയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ വക്താവായ സുനിത കുമാര്‍ രംഗത്തെത്തി: ‘എന്നാല്‍ അക്കൗണ്ട് മരവിപ്പിച്ചതായി അറിവില്ല. എനിക്ക് ഇതേക്കുറിച്ച് അറിയില്ല. കേന്ദ്രം ഇത്തരമൊരു കാര്യം അറിയിച്ചിട്ടില്ല. ഞങ്ങളുടെ ബാങ്കിടപാടുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാം സുഗമമാണ്’.
ഇതോടെ എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മമത ഇങ്ങിനെയൊരു പ്രസ്താവന കേന്ദ്രസര്‍ക്കാരിനെതിരെ നടത്തിയതെന്ന ചോദ്യമുയരുകയാണ്.
കേന്ദ്രസര്‍ക്കാര്‍ മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നായിരുന്നു മമതയുടെ ആരോപണം. 22000 രോഗികളും ജീവനക്കാരും ഉള്ള സംഘടനയിലെ ജീവനക്കാര്‍ക്ക് ക്രിസ്തുമസ് നാളുകളില്‍ ഭക്ഷണവും മരുന്നും കിട്ടാനില്ലാത്ത സ്ഥിതിയാണെന്നും മമത കുറ്റപ്പെടുത്തിയിരുന്നു. ക്രിസ്ത്യന്‍ വോട്ടുബാങ്കില്‍ കണ്ണുനട്ടാണ് മമതയുടെ ഈ പ്രസ്താവനയെന്നാണ് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: