ന്യൂദല്‍ഹി: പരിശീലകനെന്ന നിലയിലുള്ള രാഹുല്‍ ദ്രാവിഡിന്റെ തിരിച്ചുവരവ് ഇന്ത്യന്‍ ക്രിക്കറ്റിന് ഏറെ ഗുണം ചെയ്യുമെന്ന് പാക്കിസ്ഥാന് ലെഗ് സ്പിന്നര്‍ ഡാനിഷ് കനേരിയ. നിലവില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മയാണ് ഏറ്റവും യോഗ്യന്‍.
ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച അംബാസഡര്‍മാരില്‍ ഒരാളാണ് രോഹിത്. മുംബൈ ഇന്ത്യന്‍സിന് വേണ്ടി അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ അദ്ദേഹം നേടി. ക്യാപ്റ്റന്‍സിയില്‍ പകരം വയ്ക്കാനില്ലാത്ത മികവിന് ഉടമയാണ് അദ്ദേഹമെന്നും കനേരിയ വ്യക്തമാക്കി.
കോലിയും രോഹിതിനെ അംഗീകരിക്കണം. അല്ലാതെ പോര്‍മുഖം തുറന്നാന്‍ ടീമില്‍ പിടിച്ച് നില്‍ക്കാനുള്ള മികവ് അദേഹത്തിനില്ല. രാഹുല്‍ ദ്രാവിഡുമായുള്ള വിരാട് കോലിയുടെ ബന്ധത്തില്‍ അധികം വൈകാതെ വിള്ളല്‍ വീഴാന്‍ സാധ്യതയുണ്ട്. അനില്‍ കുംബ്ലെയുമായും കോലിക്കു പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കുംബ്ലെയും ദ്രാവിഡും ദക്ഷിണേന്ത്യയില്‍നിന്ന് ഉള്ളവരാണ്. രണ്ടു പേര്‍ക്കും രാജ്യാന്തര ക്രിക്കറ്റില്‍ തങ്ങളുടേതായ സ്ഥാനമുണ്ട്. ഇരുവര്‍ക്കും എതിരെ കളിച്ചിട്ടുള്ള ആളാണു ഞാന്‍. അതുകൊണ്ട് അവരുടെ മികവ് എന്താണെന്ന് അറിയാമെന്നും അദേഹം വ്യക്തമാക്കി.
ക്യാപ്റ്റനായി ടീമിനെ നയിച്ച കോലി കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ ഒരു സെഞ്ചുറി പോലും നേടിയിട്ടില്ല. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും റണ്‍സ് നേടാന്‍ ഇപ്പോള്‍ കോലിക്ക് ആകുന്നില്ല. ഒരു ഐസിസി ട്രോഫി പോലും നേടാന്‍ കോലിക്കു കഴിഞ്ഞിട്ടുമില്ല. നിലവില്‍ കാര്യങ്ങള്‍ കോലിക്ക് എതിരാണെന്നും അദേഹം വ്യക്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിര്‍ണായക മാറ്റങ്ങള്‍ക്കു തുടക്കമിട്ട ആളാണു ഗാംഗുലി. കുംബ്ലെയുമായുള്ള കലഹം കോലി ഗാംഗുലിയുടെ അടുത്ത് എടുക്കുന്നതിന് ഒരു പ്രസക്തിയില്ല. കോലിയില്ലെങ്കിലും ഇന്ത്യന്‍ ടീം മികച്ച രീതിയിലുള്ള പ്രകടനം കാഴ്ച്ചവെയ്ക്കുന്നുണ്ട്. അതിനാല്‍ കോലി ടീമിന് അത്യാവശ്യഘടകമല്ലെന്നും ഡാനിഷ് കനേരിയ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: