കൊച്ചി : ആലുവ റെയില്‍വേ സ്റ്റേഷനില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഫ്രൂട്ട് ജ്യൂസ് പാക്കറ്റില്‍ ഒളിപ്പിച്ച് രണ്ട് കിലോയിലധികം എംഡിഎംഎ ദല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് എത്തിക്കാന്‍ ശ്രമിച്ച യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ സ്വദേശികളായ രണ്ടുപേരാണ് എക്സൈസ് ഇന്റലിജന്‍സിന്റെ പിടിയിലായത്.
ദല്‍ഹിയില്‍ നിന്നും മംഗള എക്സ്പ്രസ്സില്‍ എംഡിഎംഎ കടത്തിക്കൊണ്ട് വരുന്നതിനിടെയാണ് അവര്‍ പിടിയിലായത്. പാനിപൂരിയുടേയും ഫ്രൂട്ട് ജ്യൂസ് പാക്കറ്റിന്റേയും ഉള്ളില്‍ ഒളിപ്പിച്ചാണ് ഇവര്‍ ലഹരിമരുന്ന് കേരളത്തിലെത്തിച്ചത്. പുതുവത്സരാഘോഷങ്ങളില്‍ വിതരണം ചെയ്യാനായി കൊണ്ടുവന്നതാണ് ഇതെന്ന് യുവാക്കള്‍ വെളിപ്പെടുത്തി.
തൃശ്ശൂര്‍ ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ മനോജ് കുമാറും സംഘവുമാണ് ലഹരിമരുന്ന് കണ്ടെടുത്തത്. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് ലഹിമരുന്നെത്തിയേക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് നടത്തിയ തെരച്ചിലിലാണ് വന്‍തോതില്‍ എംഡിഎംഎ പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: