കോഴിക്കോട്: സംസ്ഥാന നാളികേര വികസന കോര്പ്പറേഷന് പുറത്തിറക്കുന്ന കേരജം ഹെയര്‍ ഓയിലിന്റെ വിപണനോദ്ഘാടനം 27ന് രാവിലെ 10.30ന് വേങ്ങേരി നഗര കാര്‍ഷിക മൊത്ത വിതരണ വിപണനകേന്ദ്രത്തില്‍ കൃഷിമന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കുമെന്ന് കോര്പ്പറേഷന് ചെയര്മാന് എം. നാരായണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വെളിച്ചെണ്ണയില്‍ കോക്കോ റോയല്‍ എന്ന പുതിയ ബ്രാന്റ് എക്സ്ക്ലൂസീവായി മാര്‍ക്കറ്റ് ചെയ്യുന്നതിന്റെ ഭാഗമായി പുതിയ ബ്രാന്റിന്റെ ലോഗോ പ്രകാശനവും ചടങ്ങില്‍ നടക്കും.
മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എന്ന നിലയില്‍ നീര, വര്‍ജിന്‍ കോക്കനട്ട് ഓയില്‍, ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡര്‍, ഫ്രോസന്‍ ഗ്രേറ്റഡ് കോക്കനട്ട്, കോക്കനട്ട് ചിപ്സ്, തേങ്ങ വെള്ളത്തില്‍ നിന്ന് വിനഗിര്‍, കോക്കനട്ട് ലെമണേഡ്, കോക്കനട്ട് ചമ്മന്തിപ്പൊടി, വെളിച്ചെണ്ണയില്‍ നിന്നുള്ള ബേബി ഓയില്‍ തുടങ്ങിയവ നാളികേര വികസന കോര്പ്പറേഷന് ഉത്പാദിപ്പിക്കുന്നുണ്ടെന്ന് എംഡി എ.കെ. സിദ്ധാര്ഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: