ആലപ്പുഴ : ക്രിമിനല്‍ പശ്ചാത്തലമുള്ള എല്ലാ ക്രിമിനലുകളെയും കണ്ടുപിടിക്കട്ടെ. ആഭ്യന്തര വകുപ്പിനെ ഉപയോഗിച്ച് ആര്‍എസ്എസിനെ അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിയില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ഭീകരവാദികളാണെന്ന് ചിത്രീകരിച്ച്് ആര്‍എസ്എസിനെ ജന മധ്യത്തില്‍ അപമാനിക്കാനുള്ള ശ്രമം മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
ആഭ്യന്തര വകുപ്പിനെ ഉപയോഗിച്ച് ആര്‍എസ്എസിനെ അടിച്ചമര്‍ത്താനുള്ള പിണറായിയുടെ നീക്കം നടക്കില്ല. ആ ശ്രമം പലരും പല കാലങ്ങളിലും നടത്തിയിട്ടുളളതാണ്. അത് സിപിഎം മനസിലാക്കണം. പിണറായി ശ്രമിച്ചാലും അതില്‍ കൂടുതലൊന്നും സംഭവിക്കില്ല.
ആര്‍എസ്എസിലെയും എസ്ഡിപിഐയിലെയും ക്രിമിനല്‍ പശ്ചാത്തലമുളള ആളുകളെക്കുറിച്ച് അന്വേഷിക്കാന്‍ പോകുകയാണെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ക്രമിനല്‍ പശ്ചാത്തലമുള്ള ആളുകള്‍ ഉള്ളത് സിപിഎമ്മിലാണ്.
കേരളത്തിലെ എല്ലാ പാര്‍ട്ടികളിലെയും നേതാക്കന്മാരെയും അണികളെയും കൊല ചെയ്തിട്ടുള്ളത് സിപിഎമ്മുകാരാണ്. സംസ്ഥാനത്ത് ക്രിമനല്‍ പശ്ചാത്തലമുള്ള എല്ലാ ക്രിമിനലുകളേയും പോലീസ് കണ്ടുപിടിക്കട്ടെ. പകരം എസ്ഡിപിഐയേയും ആര്‍എസ്എസിനെയും ഉപമിച്ച് രണ്ട് സംഘടനകളും ഒരേ തരത്തിലുള്ളതാണെന്നും ഭീകരവാദികളാണെന്നും ചിത്രീകരിച്ച് ആര്‍എസ്എസിനെ അപമാനിക്കാനുള്ള ശ്രമം ആഭ്യന്തര വകുപ്പിന്റെ ശ്രമം അവസാനിപ്പിക്കണം.
ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണം കാര്യക്ഷമമല്ല. അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറണം. കോടതിയില്‍ ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: