ആലപ്പുഴ: മതഭീകരവാദ ശക്തികളുടെ താവളമായി മാറിയ മണ്ണഞ്ചേരിയില്‍ രണ്‍ജീത് കൊലക്കേസുമായി ബന്ധപ്പെട്ട് നടക്കുന്ന പോലീസ് പരിശോധനകളെ ഏതുവിധേനയും ചെറുക്കാന്‍ പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ നീക്കം. പോലീസ് മുസ്ലീങ്ങളെ പീഡിപ്പിക്കുന്നു, കസ്റ്റഡിയിലായവരെ ജയ് ശ്രീറാം വിളിപ്പിക്കുന്നു, സുന്നത്ത് പരിശോധിക്കുന്നു തുടങ്ങി സാധാരണക്കാരായ മുസ്ലീങ്ങളെ പ്രകോപിപ്പിച്ച്, അതുവഴി വര്‍ഗീയ കലാപത്തിനുമാണ് ഇവര്‍ കോപ്പുകൂട്ടുന്നത്. ഏതുവിധേനയും പോലീസിനെ ചെറുക്കുക, അവരെ മാനസീകമായി തകര്‍ക്കുക തുടങ്ങി ബഹുമുഖ തന്ത്രമാണ് പയറ്റുന്നത്.
. സംഘടാനാബലത്തിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയുമാണ് ഇവര്‍ അന്വേഷണത്തില്‍ ഇടപെടാന്‍ ശ്രമിക്കുകയാണെന്നാണ് സൂചന. പ്രതികളെയോ സഹായികളെയോ പോലീസ് ചോദ്യംചെയ്യാന്‍ കൊണ്ടുപോകുമ്പോള്‍ അപ്പോള്‍ത്തന്നെ വിടുവിക്കാന്‍ ശ്രമിക്കുന്നതാണ് ഒരു രീതി. മണ്ണഞ്ചേരിയില്‍നിന്നു പ്രതികളെ കസ്റ്റഡിയിലെടുത്ത നിമിഷംതന്നെ ഒരുസംഘം സ്ത്രീകളെയിറക്കി പോലീസ് സ്റ്റേഷന് ഉപരോധിച്ചത് സംഘടനാബലത്തിലാണ്.
സംഘടനകളുടെ സഹായം പലതരത്തില്‍ സ്വീകരിച്ചവര്‍, പണംപറ്റിയവര്‍, അനുകൂല മനോഭാവമുള്ളവര്‍ എന്നിവരെയെല്ലാം ഉപയോഗിച്ച് പോലീസിലെ ഉന്നതരെവിളിച്ച് സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഉന്നതോദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തലാണ് മറ്റൊരുതന്ത്രം. അനുകൂലമനോഭാവമുള്ള പോലീസുകാരെ കൂട്ടുപിടിച്ച് അന്വേഷണവിവരം ചോര്ത്തലുമുണ്ടെന്ന് വിവരമുണ്ട്. അന്വേഷണോദ്യോഗസ്ഥരെ കുറിച്ചുള്ള വിവരം ശേഖരിച്ചാണ് കരുക്കള്‍നീക്കുന്നത്.
മുഖ്യധാരാ പാര്‍ട്ടികളിലുള്ള ചിലനേതാക്കളും പ്രതികളെ ഒളിഞ്ഞു തെളിഞ്ഞും സഹായിക്കുന്നതായി പോലീസിന് തെളിവുലഭിച്ചിട്ടുണ്ട്. തങ്ങളുടെ സഹോദരിമാരെ ഉപദ്രവിച്ചു, ആരാധനാലയങ്ങളെ അപമാനിച്ചു തുടങ്ങിയ ഒട്ടേറെ ആക്ഷേപങ്ങളാണുന്നയിക്കുന്നത്. പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു, മൂത്രം ഒഴിക്കാന്‍ സാധിക്കുന്നില്ല തുടങ്ങിയ ആക്ഷേപങ്ങളുമായും എസ്ഡിപിഐക്കാര് രംഗത്തെത്തി. ക്രൂരമായി ഒരു നിരപരാധിയെ വീട്ടില്‍ കയറികൊലപ്പെടുത്തയവരെ മതത്തിനെ കൂട്ടുപിടിച്ച് ഇരവാദം ഉയര്‍ത്തി രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: