വിശാഖപട്ടണം: തദ്ദേശീയമായി നിര്‍മിച്ച ആദ്യ മിസൈല്‍ യുദ്ധ കപ്പല്‍ ഐഎന്‍എസ് ഖുക്രി 32 വര്‍ഷത്തെ വീരോചിതമായ രാഷ്‌ട്ര സേവനത്തിനുശേഷം 2021 ഡിസംബര്‍ 23ന് ഡീകമ്മീഷന്‍ ചെയ്തു.
വിശാഖപട്ടണത്ത് ഇന്നലെ സൂര്യാസ്തമയത്തില്‍ നടന്ന ചടങ്ങില്‍ ദേശീയപതാക, നാവിക പതാക, ഡീകമ്മീഷനിങ് പെന്നന്റ് എന്നിവ താഴ്‌ത്തിക്കെട്ടി. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കിഴക്കന്‍ നാവിക കമാന്‍ഡ് ഫ്‌ലാഗ് ഓഫീസര്‍, കമാന്‍ഡിങ്ഇന്‍ചീഫ് വൈസ് അഡ്മിറല്‍ ബിസ്വജിത് ദാസ്ഗുപ്ത, കപ്പലിന്റെ നിലവിലെയും മുന്‍പുണ്ടായിരുന്നതുമായ കമാന്റിങ് ഓഫീസര്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
1989 ഓഗസ്റ്റ് 23 ന് മജ്ഗാവ് ഡോക്ക് ഷിപ് ബില്‍ഡേര്‍സ് നിര്‍മ്മിച്ച ഐഎന്‍എസ് ഖുക്രിയ്‌ക്ക്, കിഴക്കന്‍, പടിഞ്ഞാറന്‍ ഫ്‌ളീറ്റുകളുടെ ഭാഗമായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യന്‍ കരസേനയുടെ ഗോര്‍ഖ ബ്രിഗേയ്ഡുമായി കപ്പലിനെ സംയോജിപ്പിച്ചിരുന്നു. സേവന കാലയളവില്‍ 28 കമാന്‍ഡിങ് ഓഫീസര്‍മാരുടെ കീഴിലായി 6,44,897 നോട്ടിക്കല്‍ മൈലിലേറെ ദൂരമാണ് ഐഎന്‍എസ് ഖുക്രി താണ്ടിയത്. 30 തവണ ലോകം ചുറ്റുന്നതിനോ, ഭൂമിയും ചന്ദ്രനും ഇടയിലെ ദൂരത്തിന് മൂന്നിരട്ടിയോ ആണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: