പാലക്കാട് : ആര്‍എസ്എസ് നേതാവ് സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടികൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. എസ്ഡിപിഐ പഞ്ചായത്ത് ഭാരവാഹി മുതലമട പുളിയന്തോണി നസീര്‍ (35) ആണ് അറസ്റ്റിലായത്. കൊലപാതകികള്‍ക്കു വാഹനവും ആയുധവും നല്‍കിയതിനാണ് നസീറാണ്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തെ മൂന്ന് പേര് അറസ്റ്റിലായിരുന്നു. പ്രതികള്‍ക്ക് കൃത്യം നിര്‍വഹിക്കാനുള്ള വാഹനവും വാളും നല്‍കിയത് നസീര്‍ ആണെന്നും കൊലപാതകത്തെ കുറിച്ച് ഇയാള്‍ക്ക് അറിവുണ്ടായിരുന്നുവെന്നും ജില്ലാ പൊലീസ് മേധാവി ആര് വിശ്വനാഥ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം വാഹനം തമിഴ്നാട്ടിലെത്തിച്ച് പൊളിക്കാന്‍ വേണ്ട സഹായം നല്കിയതും നസീറാണ്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ ഇയാളെ പ്രതി ചേര്‍ത്തു പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നസീറിന്റെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കാനിരിക്കെയാണ് അറസ്റ്റ്. നവംബര്‍ പതിനഞ്ചിനാണ് ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച ആര്‍എസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ കാറിലെത്തിയ അഞ്ചംഗ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: