ലഖ്നൗ: കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ വലിയതോതില്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇന്നു മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് രാത്രികാല കര്‍ഫ്യൂ. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, കോവിഡ് 19 പ്രോട്ടോക്കോളുകള്‍ പ്രകാരം 200 പേരെ മാത്രമേ വിവാഹം അടക്കം ചടങ്ങുകളില്‍ അനുവദിക്കൂ.
മാസ്ക് ധരിക്കാതെ വരുന്ന ഉപഭോക്താക്കള്‍ക്ക് ഒരു കടയുടമയും സാധനങ്ങള്‍ നല്‍കരുത്. തെരുവുകളിലും മാര്‍ക്കറ്റുകളിലും എല്ലാവര്ക്കും മാസ്ക് നിര്‍ബന്ധമാക്കണം. പോലീസ് പതിവായി പട്രോളിംഗ് നടത്തണം,
ഇതര സംസ്ഥാനങ്ങളില്‍ നിന്നോ വിദേശത്തു നിന്നോ വരുന്ന ഓരോ വ്യക്തിയേയും കര്‍ശന പരിശോധനയ്ക്കു വിധേയമാക്കണം. ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷന്, എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: