Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വടക്കുന്നാഥ ക്ഷേത്രമൈതാനത്തിന് മാസ്റ്റര്‍പ്ലാന്‍; നിയന്ത്രണം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക്, പൊതുജനങ്ങള്‍ക്ക് പ്രവേശന ഫീസ് ഏർപ്പെടുത്തുമെന്ന് ആശങ്ക

സൗന്ദര്യവല്‍ക്കരണത്തിന്റെ പേരില്‍ പലപ്പോഴായി അവതരിക്കപ്പെട്ടിട്ടുള്ള പ്രൊജക്ടുകള്‍ വഴി വടക്കുന്നാഥ ക്ഷേത്ര മൈതാനത്തെ പാര്‍ക്ക് ആക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Janmabhumi Online by Janmabhumi Online
Dec 23, 2021, 03:48 pm IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശ്ശൂര്‍: വടക്കുന്നാഥ ക്ഷേത്രമൈതാനത്തിന്റെ പരിപാലനം സ്വകാര്യസ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും കൈമാറാന്‍ നിര്‍ദ്ദേശവുമായി മാസ്റ്റര്‍പ്ലാന്‍. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയ സ്വകാര്യ ഏജന്‍സിയാണ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയത്. 

മൈതാനം ഏഴ് ഭാഗങ്ങളായിതിരിച്ച്  ഓരോ ഭാഗത്തിനും സൗന്ദര്യവത്കരണത്തിന് സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതിനും പരിപാലനം അവരെ ഏല്പിക്കാനുമാണ് ആലോചന. പൊതുയോഗങ്ങള്‍ നടക്കുന്ന വിദ്യാര്‍ത്ഥി കോര്‍ണറിലും നായ്‌ക്കനാലിലും സ്ഥിരം ഇരിപ്പിടങ്ങള്‍ നിര്‍മ്മിക്കാനും ആലോചനയുണ്ട്. നിര്‍മ്മാണത്തിനും പരിപാലനത്തിനും  സ്വകാര്യ സ്ഥാപനങ്ങളെയോ, വ്യക്തികളേയോ  ഏല്‍പ്പിക്കും.  

ക്ഷേത്ര മൈതാനത്തിന് ചുറ്റും മരങ്ങളുടെ ഇടയിലൂടെ നടപ്പാത നിര്‍മ്മിക്കും. ചുറ്റുമതില്‍ ഉയരം കൂട്ടാതെ പുതുക്കി പണിയും. മൈതാനത്ത് വിളക്കുകള്‍ സ്ഥാപിക്കും, പുല്ലുകളും ചെടികളും വച്ച് പിടിപ്പിക്കും, മരങ്ങളുടെ തറ നിര്‍മ്മിക്കും, നിലവിലുള്ള റോഡുകള്‍ നവീകരിക്കും. തുടങ്ങിയവയാണ് മാസ്റ്റര്‍ പ്ലാനിലുള്ള മറ്റ് നിര്‍ദ്ദേശങ്ങള്‍.  

നെഹ്രുമണ്ഡപം, വിദ്യാര്‍ത്ഥികോര്‍ണര്‍, ലേബര്‍ കോര്‍ണര്‍ തുടങ്ങിയവ നവീകരിക്കുവാനും നിലവിലെ കിണറുകള്‍ പുതുക്കിപണിയുന്നതിനും നിര്‍ദ്ദേശമുണ്ട്. മാസ്റ്റര്‍പ്ലാന്‍ റിപ്പോര്‍ട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കൈമാറി. ഇന്‍ടെക് എന്ന സ്വകാര്യ ഏജന്‍സിയാണ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത്. മൈതാനത്തിന്റെ നിയന്ത്രണം സ്വകാര്യ മേഖലക്ക് കൈമാറുന്നതോടെ ഭക്തര്‍ക്കും പൊതുജനങ്ങള്‍ക്കും മൈതാനത്ത് പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പ്രവേശന ഫീസ് തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന ആശങ്കയുമുണ്ട്. 

പാര്‍ക്ക് ആക്കി മാറ്റാന്‍ അനുവദിക്കില്ല

അതേസമയം സൗന്ദര്യവല്‍ക്കരണത്തിന്റെ പേരില്‍ പലപ്പോഴായി അവതരിക്കപ്പെട്ടിട്ടുള്ള പ്രൊജക്ടുകള്‍ വഴി വടക്കുന്നാഥ ക്ഷേത്ര മൈതാനത്തെ പാര്‍ക്ക് ആക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി മൈതാനത്ത് കോണ്‍ക്രീറ്റ് ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുന്നതും മറ്റ് നിര്‍മ്മാണങ്ങളും അനുവദിക്കാന്‍ കഴിയില്ലെന്ന് ഹിന്ദുഐക്യവേദി വ്യക്തമാക്കി. കോര്‍പ്പറേഷന്റെ ഒത്താശയോടെ അനധികൃത നിര്‍മ്മാണങ്ങളും ക്ഷേത്രഭൂമി കൈയേറ്റവുമാണ്  ഉദ്ദേശിക്കുന്നതെങ്കിലും പ്രതിഷേധിക്കും. മൈതാനത്ത് സ്ഥിരം കാര്‍ പാര്‍ക്കിങ്ങ് കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ കഴിയില്ല. ക്ഷേത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന സൗന്ദര്യവല്‍ക്കരണം ക്ഷേത്രം തന്ത്രിയുടെയും ഭക്തജനങ്ങളുടെയും അഭിപ്രായങ്ങള്‍ മാനിച്ച് കൊണ്ട് വേണം നടപ്പാക്കാനെന്നും വിവിധ സംഘടനകള്‍ അഭിപ്രായപ്പെടുന്നു. 

പൈതൃക മേഖലയായി നിലനിര്‍ത്തും

മൈതാനത്തിന്റെ സ്വാഭാവികത ഒട്ടും ചോരാതെ പൈതൃകത്തിന് പ്രാധാന്യം നല്‍കി ഒരു ജൈവ വൈവിദ്ധ്യ മേഖലയായി നിലനിര്‍ത്തുമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  വി.നന്ദകുമാര്‍ പറഞ്ഞു. മൈതാനത്തെ സോണുകളായി തിരിച്ച് സ്പോണ്‍സര്‍മാരെ കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കുക. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി അത് ഭക്തജനങ്ങളെയും പൊതുജനങ്ങളെയും അറിയച്ചതിനുശേഷമേ പദ്ധതികള്‍  നടപ്പിലാക്കുകയുള്ളൂ.  പുതിയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഒന്നും തന്നെ മൈതാനത്ത് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.                    

Tags: Vadakkumnatha TempleMasterplanThrissurക്ഷേത്രം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍; തൃശൂരില്‍ യുവാവും യുവതിയും കസ്റ്റഡിയില്‍

Kerala

തൃശൂരിൽ ലഹരിപാർട്ടിയിൽ തമ്മിൽത്തല്ല്: വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘത്തിനെതിരെ ആക്രമണം, 3 ജീപ്പുകൾ തകർത്തു

Kerala

കെട്ടിടത്തിൽ കുടുങ്ങിയ മൂന്നാമത്തെ ആളും മരിച്ചു, തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളുടെ കാലപ്പഴക്കത്തെ കുറിച്ച് പരിശോധന നടത്തുമെന്ന് മന്ത്രി കെ രാജൻ

Kerala

തൃശൂരിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇരുനില കെട്ടിടം തകർന്നു വീണു: മൂന്ന് പേർ കുടുങ്ങി, പുറത്തെടുത്ത രണ്ടുപേർ മരിച്ചു

Kerala

മദ്രസയിൽ വച്ച് ഒൻപത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ; ബ്ലോക്ക് പഞ്ചായത്ത് മെമ്പർക്ക് 37 വർഷം കഠിന തടവ്

പുതിയ വാര്‍ത്തകള്‍

പ്രജ്ഞാനന്ദയെ തോല്‍പിച്ച് ഗുകേഷ് ; മാഗ്നസ് കാള്‍സനും ഗുകേഷും മുന്നില്‍; ഗുകേഷ് ദുര്‍ബലനായ കളിക്കാരനെന്ന് മാഗ്നസ് കാള്‍സന്‍

മരിച്ചാൽ മതിയെന്ന് തോന്നിയ നാളുകൾ, ഏറെക്കാലം മദ്യത്തിന് അടിമയായി; ആമിർ ഖാൻ

ഇത് ചരിത്രം; ഡോ. സിസാ തോമസ് ചുമതലയേറ്റു, രജിസ്ട്രാർ അനിൽ കുമാറിന്റെ ലോഗിൻ ഐഡി സസ്പെൻ്റ് ചെയ്തു

കഥ എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം നടന്നു.

കോലാപുരി ചപ്പലിനെ അനുകരിച്ചുള്ള പ്രാദയുടെ 1.02 ലക്ഷം രൂപ വിലവരുന്ന ഫാഷന്‍ ചെരിപ്പ് (ഇടത്ത്) മഹാരാഷ്ടയിലെ കോലാപൂരില്‍ പരമ്പരാഗത ചെരിപ്പ് നിര്‍മ്മിക്കുന്നയാള്‍ കോലാപുരി ചപ്പല്‍ ഉണ്ടാക്കുന്നു (വലത്ത്)

പ്രാദ…ഇത് മോശമായി…ആഗോള ഫാഷന്‍ ബ്രാന്‍ഡായ പ്രാദയുടെ 1.27 ലക്ഷം വിലയുള്ള ചെരിപ്പ് ഭാരതത്തിലെ കോലാപുരി ചപ്പലിന്റെ ഈച്ചക്കോപ്പി!

ജെറിയുടെ ആൺമക്കൾ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു.

മലബാർ ലഹളയുടെ പശ്ചാത്തലത്തിലുള്ള ജഗള എന്ന ചിത്രം ജൂലൈ മാസം റിലീസിംഗ് ഒരുങ്ങുന്നു. ചിത്രത്തിന്റെ ഗാനങ്ങൾ മനോരമ മ്യൂസിക് പുറത്തിറക്കി.

കോട്ടയം മെഡിക്കൽ കോളേജ് അപകടം; ആളൊഴിഞ്ഞ കെട്ടിടമെന്ന മന്ത്രിമാരുടെ വാദം പൊളിഞ്ഞു, അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തി

യൂറോപ്പ് മാതൃകയിൽ ഗൾഫും ; ഇനി ഒട്ടും വൈകില്ല , ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ താമസിയാതെ യാഥാർഥ്യമാകുമെന്ന് ജിസിസി സെക്രട്ടറി ജനറൽ 

ഡിജിറ്റല്‍ ഇന്ത്യയും അന്ത്യോദയ മുന്നേറ്റവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies