കൊല്ലം: വിതരണം ചെയ്യുന്ന പാചകവാതകത്തിന്റെ തൂക്കം ഉപഭോക്താവിനെ ബോധ്യപ്പെടുത്തിയതിന് ശേഷം മാത്രം ബില്ലിംഗ് ചെയ്യുന്ന രീതിയാണ് അഭികാമ്യമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
തങ്ങള്‍ക്ക് കിട്ടുന്ന പാചകഗ്യാസിന്റെ തൂക്കവും അതിന്റെ വിവിധയിനത്തിലുള്ള ചാര്‍ജ്ജുകളും സുതാര്യമായി അറിയാനുള്ള അവകാശം ഓരോ ഉപഭോക്താവിനുമുണ്ടെന്നും കമ്മീഷന് അംഗം വി.കെ. ബീനാകുമാരി പറഞ്ഞു. പാചക ഗ്യാസ് വിതരണത്തിലെ ക്രമക്കേടുകള്‍ക്കെതിരെ അഡ. എം.എം. ഹുമയൂണ്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. കമ്മീഷന് ജില്ലാ കളക്ടറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. പാചക ഗ്യാസിന്റെ വിതരണകൂലി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ടെന്നും അധിക തുക ഈടാക്കിയാല്‍ നടപടിയെടുക്കാറുണ്ടെന്നും കളക്ടര്‍ കമ്മീഷനെ അറിയിച്ചു.
കൃത്യവിലോപം കാണിക്കുന്ന ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എല്ലാ ഗ്യാസ് ഏജന്‍സികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇലക്ട്രോണിക് ത്രാസ് ഉപയോഗിച്ച് ഗ്യാസ് സിലിണ്ടര്‍ തൂക്കം നോക്കി നല്‍കണമെന്ന് ഏജന്‍സികളെ അറിയിച്ചിട്ടുണ്ടെന്നും കളക്ടര്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: