ന്യൂദല്‍ഹി : രാജ്യത്തെ ഉന്നത രാഷ്ട്രീയരുടെ സുരക്ഷയ്ക്കായി ഇനി മുതല്‍ വനിതാ കമാന്‍ഡോകളും. സെന്‍ട്രല്‍ റിസര്‍വ് പോലീസിന്റെ വിഐപി സുരക്ഷാ വിഭാഗത്തിന് കീഴിലുള്ള വനിതാ കമാന്‍ഡോകളെയാണ് സുരക്ഷയ്ക്കായി നിയമിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് വിഐപികളുടെ സുരക്ഷയ്ക്കായി വനിതാ കമാന്‍ഡോകളെ ഏര്‍പ്പെടുത്തുന്നത്.
പ്ലസ് കാറ്റഗറിയിലുള്ള വിഐപി നേതാക്കളുടെ സംരക്ഷണത്തിനായാണ് ഇവരുടെ നിയമനം. ഇതിനായി 32 പേരടങ്ങുന്ന വനിതാസംഘം 10 ആഴ്ചത്തെ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കി. ജനുവരി 15-നകം ഇവരെ വിഐപി സുരക്ഷയില്‍ വിന്യസിക്കാനാണ് സാധ്യത. ഒരു വിഐപി യാത്ര ചെയ്യുമ്പോള്‍ അവരുടെ സുരക്ഷയുടെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. എങ്കിലും പൂര്‍ണ്ണ സുരക്ഷ ഒരുക്കുന്നത് സിആര്‍പിഎഫാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, ഭാര്യ ഗുര്‍ശരണ്‍ കൗര്‍ തുടങ്ങി ദല്‍ഹിയിലെ ഉന്നത നേതാക്കള്‍ക്കാണ് ആദ്യഘട്ടത്തില്‍ വനിതാ കാമാന്‍ഡോകള്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നത്. അതിനു ശേഷം നിരീക്ഷിച്ചശേഷമായിരിക്കും തുടര്‍ നടപടികള്‍.
ഓരോ വിഐപിക്കും അഞ്ച് മുതല്‍ ഏഴ് വരെ ഗാര്‍ഡുകള്‍ ഉണ്ടാകും. വരുന്ന തെരഞ്ഞെടുപ്പ് സമയത്ത് ഈ ഗാര്‍ഡുകളില്‍ വനിത കമാന്‍ഡോകളെയും ഉള്‍പ്പെടുത്താനും തീരുമാനമുണ്ട്. ഇതിനായി കൂടുതല്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. ഇതിനായി രണ്ടാമത്തെ ബാച്ചിനെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: