Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മീയത ഒരു തപസ്സാണ്

മണ്ഡലം മനോഭിരാമം. വേദങ്ങള്‍ പറയുന്നത് എല്ലാ സൃഷ്ടിക്കും നിദാനമായത് തപസ്സാണ് എന്നത്രേ. ബ്രഹ്മാവ് സൃഷ്ടികര്‍മ്മം ചെയ്യാന്‍ പ്രാപ്തനായത് തപസ്സ് ചെയ്തിട്ട് തന്നെയാണ്. 'തപഃ തപഃ' എന്ന ആഹ്വാനം അശരീരിയായി കേട്ടാണ് ബ്രഹ്മാവ് തപസ്സിലേര്‍പ്പെട്ടത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 23, 2021, 06:00 am IST
in Samskriti

ഡോ. സുകുമാര്‍, കാനഡ

സന്ത്‌കേശവദാസ് ആത്മസാക്ഷാത്ക്കാരം എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതുന്നു; ‘ഏതൊരുസാധകന്‍ എത്രകഷ്ടപ്പെട്ടും ആത്മീയതയില്‍ അഭിരമിക്കുന്നുവോ അയാള്‍ ചെയ്യുന്നത് ഒരു തപസ്സുതന്നെയത്രേ! തപിക്കുക എന്നാല്‍ ചൂടില്‍ എരിയുക എന്നാണ് അര്‍ത്ഥം. ചൂടുകൊണ്ട് സാധകന്റെയുള്ളിലെ കര്‍മ്മങ്ങളും വാസനകളും എരിഞ്ഞടങ്ങുന്നു. നിത്യവുംഅനുഷ്ഠിക്കുന്ന സന്ധ്യാവന്ദനം, പ്രഭാതത്തിലും പ്രദോഷത്തിലും ചെയ്യുന്ന ധ്യാനം, വേദപുരാണങ്ങളുടെ നിത്യപാരായണം, നിത്യേനയുള്ള ഗായത്രീമന്ത്രജപം, ഭഗവല്‍പൂജാദികള്‍ എല്ലാം തപസ്സാണ്.’

ഈ തപശ്ചര്യ മണ്ഡലകാലത്ത് തുടര്‍ച്ചയായി അനുഷ്ഠിക്കുമ്പോള്‍ സാധകന്‍ മുന്‍പത്തേക്കാള്‍ സത്യസാക്ഷാത്ക്കാരത്തില്‍ ഒരുപടി മുന്നില്‍ ഏറിക്കഴിഞ്ഞു എന്ന് കണക്കാക്കാം. വേദങ്ങള്‍ പറയുന്നത് എല്ലാ സൃഷ്ടിക്കും നിദാനമായത് തപസ്സാണ് എന്നത്രേ. ബ്രഹ്മാവ് സൃഷ്ടികര്‍മ്മം ചെയ്യാന്‍ പ്രാപ്തനായത് തപസ്സ് ചെയ്തിട്ട് തന്നെയാണ്. ‘തപഃ തപഃ’ എന്ന ആഹ്വാനം അശരീരിയായി കേട്ടാണ് ബ്രഹ്മാവ് തപസ്സിലേര്‍പ്പെട്ടത്.

മണ്ഡലവ്രതത്തിന് ചില ചിട്ടവട്ടങ്ങള്‍ പരമ്പരാഗതമായി ചെയ്തു വരുന്നുണ്ട്. രാവിലെ എഴുന്നേറ്റ് ദേഹശുദ്ധിവരുത്തി അടുത്തുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. വ്രതത്തിന്റെ ആദ്യദിവസം രുദ്രാക്ഷമോ മറ്റ് മുത്തുകളോ കൊണ്ടുള്ള മാലയിട്ട് മണ്ഡലവ്രതം നോല്‍ക്കുന്നതിനായി മനസ്സാ പ്രതിജ്ഞ ചെയ്യണം. വ്രതകാലം കഴിഞ്ഞേ മാല ഊരാന്‍പാടുള്ളൂ. സസ്യഭക്ഷണം കഴിച്ച് ദിനം മുഴുവന്‍ വേദപുരാണ പഠനങ്ങളിലും സമൂഹ സേവനങ്ങളിലും മുഴുകണം. തന്റെ ജീവിതായോധന പ്രവര്‍ത്തനങ്ങളും പെരുമാറ്റങ്ങളും ധാര്‍മ്മികമാവാന്‍ സാധകന്‍ എപ്പോഴും പരിശ്രമിക്കണം. വിനയപൂര്‍വ്വമായ പെരുമാറ്റം, ലളിതമായ വസ്ത്രധാരണം എന്നിവയും പ്രധാനമാണ്. ദീക്ഷവളര്‍ത്തി മണ്ഡലം കഴിഞ്ഞേ സാധകന്‍ മുടിവെട്ടലും മുഖംവടിക്കലും പതിവുള്ളൂ. രാവിലെയും വൈകുന്നേരവും ഉള്ള കുളി, ക്ഷേത്രദര്‍ശനം, പുരാണപാരായണം എന്നിവയില്‍ മുടക്കം വരുത്തരുത്. വ്രതകാലം തികഞ്ഞ ബ്രഹ്മചര്യം പാലിക്കണം.  

വ്രതസമയത്ത് പുരുഷന്‍മാര്‍ യൗവനയുക്തകളായ സ്ത്രീകളുടെ സാമീപ്യം ഒഴിവാക്കണം. തമിഴ്‌നാട്ടിലും ആന്ധ്രയിലും മറ്റും ഒരു ഗ്രാമത്തിലെ അയ്യപ്പന്മാര്‍ സ്വന്തംഗൃഹങ്ങളില്‍ താമസിക്കാതെ അമ്പല സത്രങ്ങളിലാണ് വ്രതകാലം ഭജനയും മറ്റുമായി കഴിച്ചുകൂട്ടുക. 10 മുതല്‍ 50 വരെ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയാത്രയില്‍ പങ്കെടുക്കാറില്ല. അതൊരു പാരമ്പര്യവും നിയമപരമായ നിയന്ത്രണവുമാണ്.  

വ്രതകാലത്ത് സാധകന്‍ താപസതുല്യമായ ജീവിതം നയിക്കുന്നത്, ഒരു സംന്യാസ ജീവിതത്തിന്റെ മാതൃക എങ്ങനെയെന്ന് അയാള്‍ക്കൊരു രസാനുഭവം കിട്ടാനായിക്കൂടിയാണ്. ഈ 41 ദിവസങ്ങള്‍കൊണ്ട്  സ്വായത്തമാക്കുന്ന സ്വഭാവസവിശേഷതകള്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കാന്‍ സാദ്ധ്യതയുള്ളവയത്രേ. അടുത്ത മണ്ഡലം സമാഗതമാവുമ്പോള്‍ അയാള്‍ വീണ്ടും വ്രതനിഷ്ഠയില്‍ ആകൃഷ്ടനാവുന്നു. വര്‍ഷാവര്‍ഷം അവന്‍ മണ്ഡലകാലത്തെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

Tags: spiritualDevoteesSABARIMALA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

News

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

Kerala

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

Kerala

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.