ന്യൂദല്‍ഹി: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്കിടെ കളിക്കാര്‍ക്കോ സപ്പോര്‍ട്ടിങ് സ്റ്റാഫിനോ കൊവിഡ് സ്ഥിരീകരിച്ചാലും മത്സരം തുടരാന്‍ ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റു ബോര്‍ഡുകള്‍ തമ്മില്‍ ധാരണയായി. കൊവിഡ് ബാധിക്കുന്നവരെ ഐസോലേഷനില്‍ പ്രവേശിപ്പിക്കും. അതേസമയം, കൊവിഡ് ബാധിച്ചവരുമായി അടുത്തിടപഴകിയവരെ നിര്‍ബന്ധിച്ച് ഐസോലേഷനില്‍ പ്രവേശിപ്പിക്കില്ലെന്നും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റു പരമ്പര ഈ മാസം 26 ന് ആരംഭിക്കും. ആദ്യ ടെസ്റ്റ് സെഞ്ചുറിയനിലാണ്. രണ്ടാം ടൈസ്റ്റ് ജോഹന്നസ്ബര്‍ഗില്‍ ജനുവരി മൂന്ന് മുതല്‍ ഏഴുവരെയും മൂന്നാം ടെസ്റ്റ് കേപ്ടൗണില്‍ ജനുവരി പതിനൊന്ന് മുതല്‍ പതിനഞ്ചുവരെയും നടക്കും. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര അരങ്ങേറും. ജനുവരി 19, 21, 23 തീയതികളിലാണ് ഏകദിന മത്സരങ്ങള്‍. കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍ പടരുന്നതിനിടെയാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പര നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: