ആലപ്പുഴ: ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജീത് ശ്രീനിവാസനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളെ പിടികൂടാനായില്ല. കൃത്യം നടന്ന നാലു ദിവസമായിട്ടും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ കുറിച്ച് യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. പ്രതികള്‍ സംസ്ഥാനം തന്നെ കടന്നിരിക്കാനുള്ള സാദ്ധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. പ്രതികളെക്കുറിച്ച് ഒരു തുമ്പും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.
ഗൂഢാലോചന നടത്തുകയും, തെളിവു നശിപ്പിക്കുകയും ചെയ്ത അഞ്ചു എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ടുകാരെയാണ് ജില്ലാ പോലീസ് മേധാവി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. മണ്ണഞ്ചേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ അമ്പനാകുളങ്ങര തുരുത്തിയില്‍ ഗാര്‍ഡന്‍സില്‍ നവാസ് മകന്‍ അര്‍ഷാദ് നവാസ് (22), പതിനേഴാം വാര്‍ഡില്‍ അമ്പനാകുളങ്ങര മാച്ചനാട് കോളനിയില്‍ നൈസാം മകന്‍ അലി അഹമ്മദ് (18),. അമ്പനാകുളങ്ങര പരപ്പില്‍ വീട്ടില്‍ സുധീര്‍ മകന്‍ ആസിഫ് സുധീര്‍ (അച്ചു-19),. അമ്പനാകുളങ്ങര മച്ചനാട് കോളനി ഷംസുദ്ദീന്‍ മകന്‍ നിഷാദ് (36), മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ അടിവാരം സെബില്‍ മന്‍സിലില്‍ അബ്ദുള്‍ ഷുക്കൂര്‍ മകന്‍ സുധീര്‍ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കൊലപാതക സംഘം ഉപയോഗിച്ച രണ്ടു ബൈക്കുകള്‍ മണ്ണഞ്ചേരി പൊന്നാട് ഭാഗത്ത് നിന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ ആറരയ്‌ക്കാണ് ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ അതിക്രമിച്ചു കയറി പോപ്പുലര്‍ ഫ്രണ്ടുകാര്‍ അതിക്രൂരമായി രണ്‍ജീതിനെ കൊലപ്പെടുത്തിയത്. അമ്മയുടേയും, ഭാര്യയുടേയും ഇളയമകളുടേയും മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. ചുറ്റിക ഉപയോഗിച്ച് തല അടിച്ചു തകര്‍ത്ത ശേഷം വെട്ടുകയായിരുന്നു. ആറ് ബൈക്കുകളിലായി പന്ത്രണ്ടംഗ സംഘമാണ് കൊലനടത്താനെത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: