കൊച്ചി: സിനിമകളുടെ പ്രധാന ഭാഗങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ നടപടിയുമായി കേരള ഫിലിം ചേമ്പര്‍. കേരളത്തിലെ തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശനം നടക്കുന്ന സമയത്ത് വീഡിയോ എടുക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും കര്‍ശനമായും നിരോധനം ഏര്‍പ്പെടുത്താനാണ് സംഘടനയുടെ തീരുമാനം.
സിനിമകളിലെ പ്രധാന രംഗങ്ങള്‍ മുഴുവനായും തിയേറ്ററില്‍ നിന്ന് മൊബൈല്‍ ഫോണുകളില്‍ ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത് എന്നും ഫിലിം ചേമ്പര്‍. വ്യക്തമാക്കി. 01/01/2022 മുതല്‍ തീരുമാനം നടപ്പാക്കാനാണ് നിര്‍ദേശം. സംസ്ഥാനത്തെ മുഴുവന്‍ തിയേറ്ററുകളും ഇതിനോട് സഹകരിക്കണം എന്നും ഫിലിം ചേമ്പര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: