ബെയ്ജിങ്: ടിബറ്റിലെ സ്പെഷല്‍ കോഓര്‍ഡിനേറ്റര്‍ ആയി ഇന്ത്യന്‍ വംശജയായ നയതന്ത്രജ്ഞ ഉസ്ര സേയയെ നിയമിച്ച യുഎസ് നടപടി ആഭ്യന്തരകാര്യങ്ങളിലുള്ള കടന്നുകയറ്റമാണെന്ന് ചൈനയുടെ പ്രതികരണം. ദലൈ ലാമയുമായി ചര്‍ച്ചയ്ക്കു കളമൊരുക്കി ടിബറ്റ് വിഷയത്തില്‍ പരിഹാരം കാണുകയുമാണ് ഉസ്രയുടെ ദൗത്യമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
ടിബറ്റിലെ കാര്യങ്ങള്‍ തങ്ങളുടെ ആഭ്യന്തരവിഷയമാണെന്നും യുഎസ് ഇടപെടേണ്ടതില്ലെന്നും ചൈനയുടെ വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ പറഞ്ഞു. ടിബറ്റിനെ ചൈനയുടെ ഭാഗമായി അംഗീകരിക്കുകയാണ് യുഎസ് ചെയ്യേണ്ടത്. യുഎസ് അവരുടെ നാട്ടിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിലും വംശീയ ന്യൂനപക്ഷങ്ങളുടെ പുരോഗതിക്കും ശ്രദ്ധിക്കുന്നതു നന്നായിരിക്കുമെന്നു ലിജിയാന്‍ പറഞ്ഞു.
ന്യൂദല്‍ഹിയില്‍ നയതന്ത്ര ചുമതല വഹിച്ചിട്ടുള്ള ഉസ്ര 2018ല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് രാജിവച്ചിരുന്നു. ഇപ്പോള്‍ യുഎസ് സര്‍ക്കാരില്‍ പൗരസുരക്ഷ, ജനാധിപത്യം, മനുഷ്യാവകാശം എന്നിവയുടെ ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: