തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി.തോമസ് എംഎല്‍എയുടെ അന്ത്യാഭിലാഷങ്ങള്‍ പറഞ്ഞ് ഉറ്റസുഹൃത്ത് ഡിജോ കാപ്പന്. തോമസിന്റെ ആഗ്രഹ പ്രകാരം
കണ്ണുകള്‍ ദാനം ചെയ്തു. സംസ്കാരത്തിന് മതപരമായ ചടങ്ങുകള്‍വേണ്ടെന്നാണ് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം. രവിപുരം ശ്മാനശനത്തില്‍ ദഹിപ്പിക്കണം. ചിതാഭസ്മത്തിന്റെ ഒരുഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണം. മൃതദേഹത്തില്‍ റീത്തുകളോ മറ്റു ആഢംബരങ്ങളോ വെക്കരുത്, പൊതുദര്‍ശന സമയത്ത് ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും എന്ന വയലാറിന്റെ ഗാനം ചെറിയ ശബ്ദത്തില്‍ കേള്‍പ്പിക്കണം തുടങ്ങിയ അന്ത്യഭിലാഷങ്ങളാണ് പി.ടി.തോമസിനുള്ളത്. പിടിയുടെ ആഗ്രഹത്തിനനുസരിച്ച് സംസ്കാരം നടത്താന്‍ ഒരുങ്ങുകയാണ് ബന്ധുക്കള്‍.
തോമസിന്റെ ഭൗതിക ശരീരം നാളെ രാവിലെ ഏഴിന് കൊച്ചിയില്‍ എത്തിക്കും. ഡിസിസി ഓഫിസിലും തുടര്‍ന്ന് തൃക്കാക്കര കമ്യൂണിറ്റി ഹാളിലും പൊതുദര്‍ശനമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: