കറാച്ചി: പാകിസ്ഥാനില്‍ വീണ്ടും ക്ഷേത്രം തകര്‍ത്തു. കറാച്ചിയിലെ റാഞ്ചോര്‍ മേഖലയിലാണ് ക്ഷേത്രം തകര്‍ക്കുകയും വിഗ്രഹം കേടുപാടു വരുത്തി അശുദ്ധമാക്കുകയും ചെയ്തത്. വിഗ്രഹത്തില്‍ ചുറ്റിക കൊണ്ടടിച്ചാണ് നശിപ്പിച്ചത്.
പാകിസ്ഥാനില്‍ ക്ഷേത്രം തകര്‍ത്ത സംഭവത്തെ ബിജെപി അപലപിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭരണകൂട പിന്തുണയോടെയുള്ള ഭീകരതയാണ് പാകിസ്ഥാനില്‍ അരങ്ങേറുന്നതെന്ന് ബിജെപി നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ പറഞ്ഞു. ക്ഷേത്രങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുമ്പോഴും ന്യൂനപക്ഷങ്ങള്‍ അവഹേളിക്കപ്പെടുമ്പോഴും പാക് സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും സിര്‍സ ചൂണ്ടിക്കാട്ടി.
ഭരണഘടന നല്കുന്ന സ്വാതന്ത്ര്യം ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്നില്ല. സിന്ധ്, പഞ്ചാബ് മേഖലകളില്‍ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: