കോട്ടയം: താഴത്തങ്ങാടി അറുപറയില്‍ നിന്ന് നാല് വര്‍ഷം മുമ്പ് കാണാതായ ദമ്പതിമാര്‍ക്കായി പാറക്കുളത്തില്‍ വീണ്ടും തെരച്ചില്‍ നടത്തി. നാട്ടകം മറിയപ്പള്ളിക്ക് സമീപത്തെ പാറക്കുളത്തിലാണ് ക്രൈംബ്രാഞ്ചിന്റെ മേല്‍ നോട്ടത്തില്‍ ഫയര്‍ ഫോഴ്‌സിന്റെ സ്‌കൂബാഡൈവിങ്ങ് ടീമാണിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയത്. ഏകദേശം 60അടിയില്‍ താഴ്‌ച്ചയില്‍ വെള്ളവും, ചെളിയും നിറഞ്ഞതാണ് പാറക്കുളം, നാഗരസഭയുടെ നേതൃത്വത്തില്‍ ഒരാഴ്‌ച്ച പണിപ്പെട്ടാണ് പാറക്കുളം വൃത്തിയാക്കിയത്.50 മീറ്റര്‍ ചുറ്റളവില്‍ തെരച്ചില്‍ നടന്നു.മാലിന്യം നിറഞ്ഞതിനാല്‍ തെരച്ചില്‍ ദുഷ്‌ക്കരമാണെന്ന് സ്‌ക്കൂബാ ടീം അംഗങ്ങള്‍ അറിയിച്ചു.രാവിലെ 10 മണിക്ക് ആരംഭിച്ച തെരച്ചില്‍ 12.30 ഓടെ അവസാനിപ്പിച്ചു.
2017 ഏപ്രില്‍ ആറിന് ഒരു ഹര്‍ത്താല്‍ ദിവസമാണ് അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42) ഭാര്യ ഹബീബ (37) എന്നിവരെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. കോട്ടയം നഗരത്തില്‍ നിന്ന് ഭക്ഷണം വാങ്ങിവരാമെന്ന് പറഞ്ഞാണ് ദമ്പതിമാര്‍ അന്ന് വീട്ടില്‍നിന്നിറങ്ങിയത്. ദിവസങ്ങള്‍ക്ക് മുമ്പ് വാങ്ങിയ രജിസ്റ്റര്‍ ചെയ്യാത്ത കാറിലായിരുന്നു യാത്ര. മറിയപ്പള്ളി മുട്ടത്തെ പാറക്കുളത്തില്‍ അഗ്നിരക്ഷാ സേനയുടെ സഹായത്തോടെയായിരുന്നു ഇന്നലെ തിരച്ചില്‍ നടത്തിയത്.
മുമ്പ് ഒരു കൊലപാതകത്തിന്റെ തെളിവ് ലഭ്യമായത് ഈ പാറക്കുളത്തില്‍ നടത്തിയ തെരച്ചിലിലൂടെയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവിടെ തിരച്ചില്‍ നടത്താന്‍ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം തീരുമാനിച്ചത്്. ഹാഷിമിന്റെ പിതാവ് അബ്ദുള്‍ ഖാദര്‍ മകനെയും മരുമകളെയും കാണാനില്ലെന്ന് കാണിച്ച് കുമരകം പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മുമ്പ് ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും സ്‌കൂബാ സംഘത്തിന്റെ സഹായത്തോടെ മീനച്ചിലാറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല.ഇവര്‍ പോകാനിടയുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമവും പരാജയപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: