ദോഹ: ചില കളിപ്പാട്ടങ്ങള്‍ ഇസ്ലാമിക മൂല്യങ്ങളെ ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിലക്കേര്‍പ്പെടുത്തി ഖത്തര്‍ സര്‍ക്കാര്‍. എല്‍ജിബിടി കൊടിയുടെ നിറത്തിലുള്ള കളിപ്പാട്ടങ്ങളാണ് അനിസ്ലാമികം എന്ന് മുദ്രകുത്തി സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്.
ലെസ്ബിയന്‍ (സ്വവര്‍ഗപ്രണയിനി), ഗേ (സ്വവര്‍ഗപ്രണയി), ബൈസെക്ഷ്വല്‍ (ഉഭയവര്‍ഗപ്രണയി), ട്രാന്‍സ്ജെന്‍ഡര്‍ (ഭിന്നലിംഗര്‍), ഇന്റര്‍സെക്സ് (മിശ്രലിംഗം), അസെക്ഷുവല്‍ (അലൈംഗികര്‍) എന്നീ സമൂഹങ്ങളെ മൊത്തമായി സംബോധന ചെയ്യുന്നതിന് ഉപയോഗിക്കുന്ന ചുരുക്കപ്പേരാണ്എല്ജിബിടി
വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയാണ് അധികൃതര്‍.
ഖത്തറിലുടനീളമുള്ള വിവിധ പ്രദേശങ്ങളിലെ നിരവധി റീട്ടെയില്‍ ഔട്ട്ലെറ്റുകളില് പോലീസ് റെയ്ഡ് നടത്തി ഈ പ്രത്യേക തരത്തിലുള്ള കളര്‍ കലര്‍ന്ന കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തു. ത്തരത്തിലുള്ള കളിപ്പാട്ടങ്ങള്‍ കണ്ടാല്‍ ജനങ്ങള്‍ അറിയിക്കണമെന്ന് സര്‍ക്കാര്‍ ആഹ്വനം നല്‍കിയിട്ടുണ്ട്. പിടിച്ചെടുത്ത കളിപ്പാട്ടങ്ങളുടെ ചിത്രങ്ങളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.
ഇസ്ലാമിക രാജ്യമായ ഖത്തറില്‍ എല്‍ജിബിറ്റി നിയമപരമായി തന്നെ വിലക്കിയിട്ടുണ്ട്. ഇസ്ലാമിക നിയമങ്ങള്‍ മുന്‍ നിര്‍ത്തിയാണ് വിലക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: