ആലപ്പുഴ: കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ സമാധാന അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പോലീസിന് രൂക്ഷ വിമര്‍ശനം. രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്ന പോലീസിന്റെ അന്വേഷണത്തില്‍ യാതൊരു തൃപ്തിയുമില്ലെന്ന് ബിജെപി നേതാക്കള്‍ യോഗത്തില്‍ വ്യക്തമാക്കി. മൃതദേഹത്തെ പോലും പോലീസ് അപമാനിച്ചെന്ന് ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാര്‍ കുറ്റപ്പെടുത്തി. പോലീസ് സംവിധാനം കെട്ടിയിടപ്പെട്ട അവസ്ഥയിലാണ്.
എസ്ഡിപിഐക്കാര്‍ക്ക് കൊലനടത്താനുള്ള സൗകര്യം ഒരുക്കുകയായിരുന്നു പോലീസ്. ഇപ്പോഴും എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ടുകാര്‍ പ്രകോപനം സൃഷ്ടിക്കുകയാണ്. പോലീസിന് പ്രതികളെ പിടികൂടാന്‍ സാധിക്കില്ലെങ്കില്‍ അന്വേഷണ ചുമതല കേന്ദ്രഏജന്‍സിക്ക് കൈമാറാണം. സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. ദക്ഷിണമേഖല പ്രസിഡന്റ് കെ. സോമന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എല്‍. പി. ജയചന്ദ്രന്‍, വിമല്‍രവീന്ദ്രന്‍ എന്നിവര്‍ ബിജെപിയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
മന്ത്രിമാരായ സജി ചെറിയാന്‍, പി. പ്രസാദ്, ജില്ലയിലെ എംഎല്‍എമാര്‍, രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍, ജില്ലാകളക്ടര്‍ അടക്കമുള്ള ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. പോലീസിന് പൂര്‍ണമായി മന്ത്രി സജി ചെറിയാന്‍ ന്യായീകരിച്ചു. പോലീസിന് വീഴ്ച ഉണ്ടായിട്ടില്ല. വീഴ്ചയെല്ലാം മാധ്യമങ്ങള്‍ പറയുന്നതാണെന്നാണ് യോഗത്തിന് ശേഷം മന്ത്രി പ്രതികരിച്ചത്.
കൊലപാതങ്ങളിലെ അന്വേഷണത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. സമാധാനം നിലനിര്‍ത്താന്‍ യോഗം ആഹ്വാനം ചെയ്തു. കൊലപാതകങ്ങളുടെ തുടര്‍ച്ചയായി ഇനിയൊരു ആക്രമം ഉണ്ടാവാതിരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. കൊലപാതകങ്ങളെ യോഗത്തില്‍ ഒറ്റക്കെട്ടായി അപലപിച്ചെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: