തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐ അനുകൂല സംഘടനാ നേതാവ് കെഎസ്ടി എംപ്ലോയിസ് സംഘില്‍ ചേര്‍ന്നു. കേരളാ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയിസ് യൂണിയന്‍ ചീഫ് ഓഫീസ് യൂണിറ്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ജിആര്‍ ദീപയാണ് സംഘടനവിട്ട് എംപ്ലോയിസ് സംഘില്‍ ചേര്‍ന്നത്. സംഘ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണാ വേദിയിലെത്തിയാണ് അംഗത്വം സ്വീകരിച്ചത്.
കെഎസ്ആര്‍ടിസിയില്‍ നവംബര്‍ മാസത്തെ ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് എംപ്ലോയീസ് സംഘ് ന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ചീഫ് ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം തുടരുകയാണ്. ശമ്പള നിഷേധം കെ എസ് ആര്‍ ടി സി ജീവനക്കാരുടെ മാത്രം പ്രശ്‌നമായി അവസാനിക്കില്ലെന്നും, ഇടതു സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ മനോഭാവത്തിനെതിരെ പൊതുജനങ്ങളെ പങ്കെടുപ്പിച്ച് ജനകീയ മുന്നേറ്റത്തിന് ബിഎംഎസ് നേതൃത്വം നല്‍കുമെന്ന് ചീഫ് ഓഫീസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് ബിഎംഎസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശ്രീ. ജയകമാര്‍ പറഞ്ഞു. സാമൂഹ്യ ബന്ധമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്നതും, പാര്‍ട്ടി ബിനാമികള്‍ക്കായി സ്വകാര്യവത്ക്കരിക്കുന്നതും കൈയ്യും കെട്ടി നോക്കിയിരിക്കാനാവില്ല. ബസ്സുകള്‍ ഒതുക്കിയിട്ട് യാത്രാക്ലേശം സൃഷ്ടിക്കുന്നതിനൊപ്പം, ജീവനക്കാരെ പട്ടിണിക്കിട്ട് മെരുക്കിയെടുക്കാമെന്ന മോഹം അതിമോഹമായി അവശേഷിക്കും. യൂണിയന്‍ ഭേദമന്യേ തൊഴിലാളികള്‍ ശമ്പള നിഷേധത്തിനെതിരായ സമരത്തില്‍ ബിഎംഎസ്‌നൊപ്പം അണിചേര്‍ന്നത് മാറ്റത്തിന്റെ സൂചനയാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം, അദേഹം പറഞ്ഞു.
യൂണിയന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എസ് അജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റ് ഗോപിനാഥന്‍ നായര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി വി. പ്രദീപ് ജില്ലാ സെക്രട്ടറിമാരായ എസ് ആര്‍ അനീഷ്, എസ് വി ഷാജി, എന്‍ സുരേഷ് കുമാര്‍ എന്നിവര്‍ ധര്‍ണ്ണക്ക് നേതൃത്വം നല്‍കി. വരും മാസങ്ങളില്‍ ശമ്പളം വൈകിയാല്‍ ശക്തമായ പ്രക്ഷോഭം തുടരുമെന്നും നേതാക്കാള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക