ഫീനീക്സ്: അരിസോണയില്‍ നടക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ കണ്‍വന്‍ഷനില്‍ പുതുതലമുറയക്കായി പ്രത്യേക യുവജനോത്സവം സംഘടിപ്പിക്കും. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, സിനിമാറ്റിക് ഡാന്‍സ്, ലളിതഗാനം, ശാസ്ത്രീയ സംഗീതം, പദ്യപാരായണം, ഗീതാ പാരായണം, നാരായണീയം വായന, ആദ്ധ്യാത്മിക പ്രഭാഷണം, പെന്‍സില്‍ ഡ്രോയിംഗ്, കളര്‍ പെയിന്റിംഗ്, പ്രശ്നോത്തരി, പ്രച്ഛന്നവേഷം എന്നിവയിലാണ് മത്സരങ്ങള്‍ നടക്കുക.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, യൂത്ത് എന്നീ നാലുവിഭാഗങ്ങളിയായിട്ടാണ് മത്സരം.സുജയ, രശ്മി, സജിത്ത്, എന്നിവരാണ് യുവജനോത്സവം കോര്‍ഡിനേറ്റര്‍മാര്‍
കണ്വന്ഷന് ജീവിത പങ്കാളികളെ കണ്ടെത്താനുള്ള അവസരവും ഒരുക്കുന്നു. വിവാഹത്തിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവാരായ കണ്വന്ഷന് പ്രതിനിധികള്‍ക്ക് സമാനചിന്താഗതിക്കാരുമായി കാണാനും സംസാരിക്കാനും ‘ മിലന്’ എന്ന പേരിലാണ് പരിപാടി രൂപകല്പന ചെയ്തിരിക്കുന്നത്. യുവതിയുവാക്കളുടെ മാതാപിതാക്കള്‍ക്കും പരസ്പരം വിശദമായ ആശയവിനിമയം നടത്താന്‍ സാധിക്കും.
ബിനോയി, മായാവാര്യര്, ഡോ.രഞ്ജിനിപിള്ള, മനു നായര്‍ എന്നിവരാണ് പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാര്‍
ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരെ അരിസോണ ഗ്രാന്റ് റിസോര്‍ട്ടിലാണ് കണ്വന്ഷന്. പൊതുസമ്മേളനം, ആദ്ധ്യാത്മിക പ്രഭാഷണം, സാംസ്കാരിക സമ്മേളനങ്ങള്‍, സദ്സംഗങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: