തിരുവനന്തപുരം : ആലപ്പുഴയിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയിലെന്ന് എഡിജിപി വിജയ് സാഖറെ. ഇവരെയെല്ലാം ചോദ്യം ചെയ്ത് വരികയാണെന്നും എഡിജിപി അറിയിച്ചു. ഇന്ന് വൈകുന്നേരത്തോടെ കേസില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊലപാതകത്തിന് ഉപയോഗിച്ച ചില വാഹനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിലുള്ള പരിശോധന നടക്കുന്നുണ്ട്. കേസില്‍ നല്ല പുരോഗതിയാണുള്ളത്. കുടുതല്‍ വ്യക്തത വന്നതിനുശേഷം ബാക്കി കാര്യങ്ങള്‍ പറയാമെന്നും വിജയ് സാഖറെ പറഞ്ഞു. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിയമവിരുദ്ധ പോസ്റ്റുകള്‍ ചെയ്യുന്നവര്‍ക്കെതിരേ ശക്തമായ നടപടി ഉണ്ടാകും.
ബിജെപി നേതാവ് രണ്‍ജീത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അനേകം പേരെ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. ഇതുവരെ ഒരു അറസ്റ്റും രേഖപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണോ എന്നതും വ്യക്തമല്ല. ഇന്ന് വൈകുന്നേരത്തിനുള്ള ഇതില്‍ വ്യക്തത വരും എന്നാണ് എഡിജിപി അറിയിച്ചത്.
കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്യാന്‍ വേണ്ടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും എന്നാല്‍ ഇവരൊക്കെ പ്രതികളാണോ എന്ന കാര്യം ഈ ഘട്ടത്തില്‍ പറയാന്‍ സാധിക്കില്ല. ഷാനിന്റെ കൊലപാതകത്തില്‍ രണ്ട് അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും വിജയ് സാഖറെ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: