കേരള പബ്ലിക് സര്‍വീസ് കമ്മീഷന് കാറ്റഗറി നമ്പര്‍ 593/2021 മുതല്‍ 641/2021 വരെയുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ഡിസംബര്‍ 15 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.inല്‍ റിക്രൂട്ട്മെന്റ്/നോട്ടിഫിക്കേഷന്‍ ലിങ്കിലും ലഭ്യമാമ്. സംസ്ഥാന/ജില്ലാതല ജനറല്‍ റിക്രൂട്ട്മെന്റ് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്, എന്‍സിഎ റിക്രൂട്ട്മെന്റ് വിഭാഗങ്ങളിലാണ് ഒഴിവുകള്‍. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒറ്റതവണ രജിസ്ട്രേഷന് നടത്തി അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കാം.
ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ (ജയില്‍വകുപ്പ്), ഒഴിവുകള്‍-30, ശമ്പളം 20,000-45,800 രൂപ (പരിഷ്കരണത്തിന് മുമ്പുള്ള). യോഗ്യത-എസ്എസ്എല്‍സി/തത്തുല്യം. ഉയരം 165 സെ.മീറ്റര്‍. നെഞ്ചളവ് 81.3 സെ.മീറ്റര്‍, വികാസശേഷി-5 സെ.മീറ്റര്‍. നല്ല കാഴ്ചശക്തിയുണ്ടാകണം. വനിതകളും ഭിന്നശേഷിക്കാരും അപേക്ഷിക്കാന്‍ അര്‍ഹരല്ല. പ്രായപരിധി 18-36 വയസ്സ്. എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ജൂനിയര്‍ അസിസ്റ്റന്റ് (കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസ് ലിമിറ്റഡ്), ഒഴിവുകള്‍-6, ശമ്പളം-5650-8790 രൂപ. യോഗ്യത-ബിരുദവും ഓഫീസ് ഓട്ടോമേഷന്‍/കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റും. പ്രായപരിധി 18-36 വയസ്സ്.
ടൈപ്പിസ്റ്റ് ഗ്രേഡ്-2 (വിവിധ സര്‍ക്കാര്‍ കമ്പനികള്‍/കോര്‍പ്പറേഷനുകള്‍/ബോര്‍ഡുകള്‍). ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല. അതത് സ്ഥാപനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള ശമ്പളം ലഭിക്കും. യോഗ്യത-എസ്എസ്എല്‍സി/തത്തുല്യം, ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ഹയര്‍ &കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ്, ടൈപ്പ്റൈറ്റിങ് മലയാളം ലോവര്‍, പ്രായപരിധി 18-36 വയസ്.
അക്കൗണ്ടന്റ്/ജൂനിയര്‍ അക്കൗണ്ടന്റ്/അക്കൗണ്ട്സ് അസിസ്റ്റന്റ്/അക്കൗണ്ട്സ് ക്ലര്‍ക്ക്/അസിസ്റ്റന്റ് മാനേജര്‍/അസിസ്റ്റന്റ് ഗ്രേഡ്-2. (വിവിധ സര്‍ക്കാര്‍ കമ്പനികള്‍/കോര്‍പ്പറേഷനുകള്‍/ബോര്‍ഡുകള്‍), ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല. യോഗ്യത-ബികോം ബിരുദം. പ്രായപരിധി 18-36 വയസ്സ്. അതത് സ്ഥാപനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള ശമ്പളം ലഭിക്കും.
അക്കൗണ്ടന്റ് ഗ്രേഡ്-2/അക്കൗണ്ട്സ് ക്ലര്‍ക്ക്/ജൂനിയര്‍ അക്കൗണ്ടന്റ്/സ്റ്റോര്‍ അസിസ്റ്റന്റ് ഗ്രേഡ്-2 (വിവിവിധ സര്‍ക്കാര്‍ കമ്പനികള്‍/കോര്‍പ്പറേഷനുകള്‍/ബോര്‍ഡുകള്‍), ഒഴിവുകള്‍-കണക്കാക്കിയിട്ടില്ല. യോഗ്യത-ബികോം ബിരുദം. പ്രായപരിധി 18-36 വയസ്സ്. അതത് സ്ഥാപനം നിശ്ചയിച്ചിട്ടുള്ള ശമ്പളം ലഭിക്കും.
ലാസ്റ്റ്ഗ്രേഡ് സര്‍വ്വന്റ്സ് (വിവിധ സര്‍ക്കാര്‍ കമ്പനികള്‍/കോര്‍പ്പറേഷനുകള്‍/ബോര്‍ഡുകള്‍), ഒഴിവുകള്‍ കണക്കാക്കിയിട്ടില്ല. യോഗ്യത-ഏഴാം ക്ലാസ്/തത്തുല്യ പരീക്ഷ പാസായിരിക്കണം. സൈക്കിള്‍ സവാരി അറിഞ്ഞിരിക്കണം. വനിതകളെയും ഭിന്നശേഷിക്കാരെയും സൈക്കിള്‍ സവാരി അറിഞ്ഞിരിക്കണമെന്ന വ്യവസ്ഥയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പ്രായം 18-36 വയസ്സ്. അതത് സ്ഥാപനം നിശ്ചയിച്ചിട്ടുള്ള ശമ്പളം ലഭിക്കും.
സംസ്ഥാനതല ജനറല്‍ റിക്രൂട്ട്മെന്റ് വിഭാഗത്തില്‍പ്പെടുന്ന മറ്റ് തസ്തികകള്‍ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ (മൈക്രോബയോളജി), (മെഡിക്കല്‍ വിദ്യാഭ്യാസം), സോയില്‍ സര്‍വ്വേ ഓഫീസര്‍(കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്), ഹയര്‍ സെക്കന്ററി സ്കൂള്‍ ടീച്ചര്‍ (സ്റ്റാറ്റിസ്റ്റിക്സ്) (ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം), ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (വെല്‍ഡര്‍) (പട്ടികജാതി വികസനവകുപ്പ്), ഡ്രില്ലിങ് അസിസ്റ്റന്റ് (മൈനിങ് ആന്റ് ജിയോളജി), അസിസ്റ്റന്റ് ഗ്രേഡ്-2 (ഓവര്‍സീസ് ഡെവലപ്മെന്റ് ആന്റ് എംപ്ലോയിമെന്റ് പ്രോമോഷന് കണ്‍സള്‍ട്ടന്‍സ് ലിമിറ്റഡ്), ലബോറട്ടറി അസിസ്റ്റന്റ്, ഇഡിപി അസിസ്റ്റന്റ്, മിറ്റ് സിങ്യാര്ഡ് സൂപ്പര്‍ വൈസര്‍(കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന് ലിമിറ്റഡ്). ഒഴിവുകള്‍, യോഗ്യത, മാനദണ്ഡങ്ങള്‍, ശമ്പളം എന്നിവ വിജ്ഞാപനത്തിലുണ്ട്.
ജില്ലാതല ജനറല്‍ റിക്രൂട്ട്മെന്റ്: വിമെന്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (എക്സൈസ്), 14 ജില്ലകളിലും ഒഴിവുകളുണ്ട്. എണ്ണം കണക്കാക്കിയിട്ടില്ല. ഭിന്നശേഷിക്കാര്‍ അപേക്ഷിക്കേണ്ടതില്ല. ശമ്പളം 20,000-45800 രൂപ (റിവിഷന്‍ മുമ്പുള്ളത്), യോഗ്യത-പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. ഉയരം-152 സെ.മീറ്റര്‍, (എസ്സി/എസ്ടി കാര്‍ക്ക് 150 സെ.മീ.) നല്ല കാഴ്ച ശക്തിയുണ്ടാകണം. പ്രായം 19-31 വയസ്സ്. എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ഫുള്‍ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (ഹിന്ദി), (തസ്തികമാറ്റം വഴിയുള്ള നിയമനം). ഒഴിവുകള്‍-കൊല്ലം-1, ആലപ്പുഴ-1, പാലക്കാട്-1, വയനാട്-2. ശമ്പളം-25200-54000 രൂപ (റിവിഷനു മുമ്പുള്ളത്). യോഗ്യത-വിജ്ഞാപനത്തിലുണ്ട്.
പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (സംസ്കൃതം) (വിദ്യാഭ്യാസ വകുപ്പ്). ഒഴിവുകള്‍- തിരുവനന്തപുരം-2, കൊല്ലം-3, പത്തനംതിട്ട-3, എറണാകുളം-2, തൃശൂര്‍-2, പാലക്കാട്-1, മലപ്പുറം-3, വയനാട്-1, കണ്ണൂര്‍-2. ശമ്പളം-18000-41500 രൂപ (റിവിഷന്‍ മുമ്പുള്ളത്). യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍(ഹിന്ദി) (വിദ്യാഭ്യാസ വകുപ്പ്), ഒഴിവുകള്‍-എറണാകുളം-20. ശമ്പളം-18000-41500 രൂപ (റിവിഷന്‍ മുമ്പുള്ള) യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തില്‍ ലഭിക്കും.
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വിഭാഗത്തില്‍ ഫുഡ്സേഫ്റ്റി ഓഫീസര്‍, ഹയര്‍ സെക്കന്ററി ആന്റ് റെസ്ക്യൂ ഓഫീസര്‍, യുഡി സ്റ്റോര്‍ കീപ്പര്‍, ലബോറട്ടറി അസിസ്റ്റന്റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികകളിലേക്കും എന്‍സിഎ വിഭാഗത്തില്‍ മെഡിക്കല്‍ ഓഫീസര്‍ (വിഷ) വെറ്ററിനറി സര്ജന് ഗ്രേഡ്-2, വിമെന്‍ പോലീസ് കോണ്‍സ്റ്റബിള്‍, അക്കൗണ്ട്സ്, ഓഫീസര്‍, ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍, സെയില്‍സ് അസിസ്റ്റന്റ് ഗ്രേഡ്-2, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്-2, ഫുള്‍ടൈം ജൂനിയര്‍ (അറബിക്), ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (ഹോമിയോ), ലബോറട്ടറി ടെക്നീഷ്യന്/ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ്-2, പാര്‍ട്ട്ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്/ഉറുദു), പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (ഹിന്ദി) എന്നീ തസ്തികകളിലേക്കും അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. ഒഴിവുകളുടെ എണ്ണം, യോഗ്യതാ മാനദണ്ഡങ്ങള്‍, സംവരണ വിഭാഗം, ശമ്പളം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: