ആലപ്പുഴ : ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസന്റെ മരണത്തിന് കാരണമായത് തലയിലും, കഴുത്തിലുമേറ്റ ആഴത്തിലുള്ള മുറിവുകള്‍. ശരീരത്തില്‍ 30 ലധികം മുറിവുകള്‍ ഉണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. മുറിവുകളില്‍ 20 എണ്ണം ആഴത്തിലുള്ളതാണ്. കഴുത്തിലും, തലയിലുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണമായത്. തലയില്‍ വെട്ടേറ്റതിനെ തുടര്‍ന്ന് തലയോട് പൊളിഞ്ഞു. തലച്ചോറിനും ക്ഷതമേറ്റിട്ടുണ്ട്. മുഖം വെട്ടേറ്റ് വികൃതമായിരുന്നു. ഇടതു കണ്ണിന്റെ ഭാഗത്തു നിന്നും തുടങ്ങി താടിയില്‍ അവസാനിക്കുന്നതാണ് മുഖത്തേറ്റിരിക്കുന്ന പരിക്ക്. മൂക്കും, നാക്കും, കീഴ്ത്താടിയും, ചുണ്ടുകളും മുറിഞ്ഞിട്ടുണ്ട്.
നെഞ്ചില്‍ ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്. ഇതില്‍ കരളിന് മുറിവേറ്റു. ഇടത്, വലതു കാലുകള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇതില്‍ കൂടുതല്‍ വെട്ടേറ്റിരിക്കുന്നത് വലതു കാലിനാണ്. ആഴത്തിലുള്ള ആറ് മുറിവുകളാണ് വലതുകാലില്‍ ഉള്ളത്. ഇടതു കാലില്‍ രണ്ട് മുറിവുകളാണ് ഉള്ളത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് സയന്‍സ് വിഭാഗം മേധാവി ഡോ. രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. രണ്ടര മണിക്കൂറിലേറെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നീണ്ടു നിന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറും.
അതിനിടെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ബാര്‍ കൗണ്‍സില്‍ പ്രമേയം പാസാക്കി. കേസില്‍ പോലീസിനോട് നടപടി ആവശ്യപ്പെട്ടാണ് പ്രമേയം പാസാക്കിയിരിക്കുന്നത്. കേസില്‍ ഇതുവരെ 12 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
രണ്‍ജീത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആലപ്പുഴ നഗരസഭാ കൗണ്‍സിലറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്ഡിപിഐ നേതാവ് കൂടിയായ സലിം മുല്ലാത്തിനെയാണ് ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: