മണ്ഡലപൂജയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ യാത്രാ അനുമതി നല്കിയ കാനനപാതയില്‍ തീര്‍ത്ഥാടകരെ കാത്തിരിക്കുന്നത് ദുരിതയാത്ര. എരുമേലി വഴി സന്നിധാനത്തേക്കുള്ള പരമ്പരാഗത കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയെങ്കിലും പാതകളും പാലങ്ങളും സ്നാനഘട്ടങ്ങളും തകര്‍ന്നു കിടക്കുന്നത് തീര്‍ഥാടകര്‍ക്ക് വെല്ലുവിളിയാകും.
തീര്‍ത്ഥാടകര്‍ക്ക് എരുമേലിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഏര്‍പ്പെടുത്താന്‍ അധികൃതര്‍ക്കായിട്ടില്ല. മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പുണ്ടായ ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും വനപാത ഇളകിയും മരങ്ങള്‍ കടപുഴകിയും കിടക്കുകയാണ്. ഇതൊന്നും പരിഹരിക്കാതെയാണ് കാനനപാത തുറന്നുകൊടുത്തിരിക്കുന്നത്. തീര്‍ത്ഥാടകര്‍ പതിവായി ഉപയോഗിച്ചിരുന്ന പാതകളെല്ലാം ഉരുളെടുത്തു. ഈ സാഹചര്യത്തില്‍ എങ്ങനെ കരിമല, വലിയാനവട്ടം, ചെറിയാനവട്ടം, അഴുത തുടങ്ങിയ കാനനപാതയിലൂടെ സുരക്ഷിത തീര്‍ത്ഥാടനം നടത്തുമെന്ന ആശങ്കയിലാണ് ഭക്തര്‍. കാനനപാത വെട്ടിത്തെളിക്കാത്തതുകൊണ്ട് വന്യമൃഗങ്ങളുടെ ശല്യവും രൂക്ഷമാണ്. ഭക്തരും വിവിധ ഹൈന്ദവ സംഘടനകളും സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കാനനപാതയിലൂടെ തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയത്. എന്നാല്‍ വേണ്ടത്ര മുന്‍കരുതല്‍ എടുക്കാതെയാണ് പാത തുറന്നുകൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: