കൊല്ലം : കെ റെയില്‍ പദ്ധതിക്കായുള്ള സ്ഥലമെടുപ്പിന് മുന്നോടിയായി കല്ലിടുന്നതിനിടെ ആത്മഹത്യാ ഭീഷണി മുഴക്കി കുടുംബം. കോട്ടയം വഞ്ചിമുക്കിലുള്ള കെഎസ്ആര്‍ടിസി റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ ജയകുമാറും കുടുംബവുമാണ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയത്.
കല്ലിടലിനായി ഉദ്യോഗസ്ഥര്‍ എത്തിയതിന് ജയകുമാറും കുടുംബവും ദേഹത്ത് പെട്രോള്‍ ഒഴിച്ച് പ്രതിഷേധവുമായി എത്തുകയായിരുന്നു. ഒപ്പം കയ്യില്‍ ലൈറ്ററുമായി കുടുംബം നിലയുറപ്പിച്ചതോടെ പോലീസെത്തി അനുനയത്തിന് ശ്രമിക്കുകയും ഇവരെ ശാന്തരാക്കുകയുമായിരുന്നു.
അതേസമയം സമീപത്തെ മറ്റൊരു വീടിന്റെ അടുക്കളയോട് തൊട്ടുചേര്‍ന്ന സ്ഥലത്തും കെ റെയില്‍ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട കല്ലിടല്‍ നടന്നു. തുടര്‍ന്ന് ഈ വീട്ടിലെ വീട്ടമ്മയും പെണ്‍കുട്ടിയും പ്രതിഷേധവുമായി രംഗത്തെത്തി.
നേരത്തെ തന്നെ ചാത്തന്നൂരിലെ സ്ഥലം ഏറ്റെടുപ്പിനിടേുയും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് റവന്യൂ അധികൃതര്‍ രംഗത്തെത്തി പ്രതിഷേധം അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ജനങ്ങള്‍ വഴങ്ങിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: