ആലപ്പുഴ: ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കില്ലായെന്ന് വ്യക്തമാക്കി ബിജെപി. പോസ്റ്റുമോര്‍ട്ട നടപടികള്‍ മനപൂര്‍വം വൈകിപ്പിച്ച് രണ്‍ജിത്തിന്റെ ഭൗതിക ശരീരത്തോട് അധികാരികള്‍ അനാദരവ് കാട്ടി. എസ്ഡിപിഐയെ പിന്തുണയ്ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് കൂടിയാണ് സര്‍വ കക്ഷിയോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്നും ബിജെപി ജില്ലാ അധ്യക്ഷന്‍ എംവി ഗോപകുമാര്‍ വ്യക്തമാക്കി.
തങ്ങളോട് ചര്‍ച്ച ചെയ്തിട്ടല്ല സമയം തീരുമാനിച്ചത്. രണ്‍ജിത്തിന്റെ സംസ്കാര സമയത്താണ് യോഗം കൂടാല്‍ കളക്ടര്‍ തീരുമാനിച്ചിരിക്കുന്നതെന്നും എം.വി ഗോപകുമാര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: