ഫറ്റോര്‍ഡ: കളം നിറഞ്ഞുകളിച്ച ബ്ലാസ്റ്റേഴ്സിന് ഉശിരന്‍ വിജയം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സി യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സ് അട്ടിമറിച്ചു. മലയാളി താരം സഹല്‍ അബ്ദുള്‍ സമദ്, അല്‍വാരോ വാസ്കെസ്, പെരിയ എന്നിവരാണ് ഗോളുകള്‍ നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് തോറ്റശേഷം കേരളാ ടീം തോല്‍വി അറിഞ്ഞിട്ടില്ല.
ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് ആറു മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി. തോറ്റെങ്കിലും മുംബൈ സിറ്റി ഏഴു മത്സരങ്ങളില്‍ 15 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ശക്തരായ മുംബൈ സിറ്റി എഫ്സിക്കെതിരെ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്സ് തകര്‍ത്തുകളിച്ചു. സഹല്‍ അബ്ദുള്‍ സമദ്, അല്‍വാരോ വാസ്കെസ്, ജീക്സണ് സിങ് എന്നിവരുടെ നേതൃത്വത്തിലാണ് ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്.
തുടക്കരത്തില് അല്‍വാരോ വാസ്കെസ് ഒന്നിലെറെ തവണ മുംബൈ സിറ്റി ഗോളിയെ പരീക്ഷിച്ചു. ഇരുപത്തിയെഴാം മിനിറ്റില്‍ മുംബൈയെ ഞെ്ട്ടിച്ച് ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു.
മലയാളി താരം സഹല്‍ അബ്ദുള്‍ സമാണ് ഗോള്‍ അടിച്ചത്. ജോര്‍ജ് പെരിയ നല്കിയ പാസുമായി കുതിച്ച സഹല്‍ വലതുകാല്‍കൊണ്ടു തൊടുത്തുവിട്ട ഷോട്ട് മുംബൈ സിറ്റിയുടെ വലയില്‍ കയറി. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സ് 1-0 ന് മുന്നിട്ടുനിന്നു.
ഇടവേളയ്ക്ക് ശേഷവും ബ്ലാസ്റ്റേഴ്സ് തകര്‍ത്തുകളിച്ചു. 47-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി. അല്‍വാരോ വാസ്കെസാണ് ഇത്തവണ ഗോള്‍ അടിച്ചത്. ജീക്സണ് സിങ് നല്കിയ ക്രോസ്് വാസ്കെസ് മിന്നുന്ന ഷോട്ടില്‍ ഗോള്‍വര കടത്തി വിട്ടു. നാലു മിനിറ്റുകള്‍ക്ക് ശേഷം ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോളും നേടി. പെനാല്‍റ്റിയിലൂടെ ജോര്‍ജ് പെരിയയാണ് ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: