ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് ക്രൂരത തകര്‍ത്തത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെ. ആ കുടുംബത്തിന്റെ സന്തോഷം എന്നേക്കുമായി മതഭീകരര്‍ ഇല്ലാതാക്കി. എന്റെ ‘രണ്‍ജി’ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ ആകില്ല. രണ്‍ജീതിന്റെ അമ്മവിനോദിനിയെ നോക്കി ഭാര്യ ലിഷയുടെ പൊട്ടിക്കരച്ചില്‍ ആര്‍ക്കും സഹിക്കാനായില്ല. അക്രമിക്കാന്‍ എത്തിയവരെ ഞാന്‍ കണ്ടിട്ടുള്ളവരാണ്. രണ്‍ജീത് ഐസിയുവിലാണെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. ആശുപത്രിയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. കൊവിഡ് ആയതിനാല്‍ ആരെയും കടത്തിവിടില്ലെന്ന് പറഞ്ഞു ആശ്വസിപ്പിച്ചു.
ഏറെ വൈകാതെ മരണവിവരം അമ്മ വിനോദിനിയെയും ഭാര്യ ലിഷയേയും മക്കളെയും അറിയിക്കാന്‍ തീരുമാനിച്ചു. ഭര്‍ത്താവിനായി പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ലിഷക്കും മക്കള്‍ക്കും ഇടിത്തീപോലെ ഇടനെഞ്ച് പൊട്ടി കരഞ്ഞു. എന്നാവരും ബോധരഹിതരായി. പിന്നീട് ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലാതെ ബന്ധുക്കള്‍ വിഷമിച്ചു. രണ്‍ജീത് ശ്രനിവാസന്റെ അരുംകൊലയിലൂടെ ഒരുകുടുംബത്തെ അനാഥമാക്കിയത്.
മതങ്ങളുടെ അതിര് വരമ്പ് ലംഘിച്ച പ്രണയജീവിതത്തിനാണ് തിരശീലവീണത്. ആലപ്പുഴ ബാറിലെ അഭിഭാഷകനായപ്പോഴാണ് ലിഷയുമായി പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലാകുകയും ഇരുവരുടെയും കുടുംബാങ്ങളുടെയും അനുമതിയോടെ വിവാഹിതരാകുകയും ചെയ്തു. സംഘടനാ പ്രവര്‍ത്തനത്തിനും, തിരക്കേറിയ അഭിഭാഷക വൃത്തിക്കും ഇടയിലും കുടുംബവുമായി ചെലവഴിക്കാന്‍ രണ്‍ജീത് സമയം കണ്ടെത്തുമായിരുന്നു. അഭിഭാഷകയായ ലിഷയും രണ്ജീതിനൊപ്പമായിരുന്നു പ്രാക്ടീസ് ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: