ബരേലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രധാനമന്ത്രി നരേന്ദ്രമോദി നല്കിയ ഉപയോഗി എന്ന വിശേഷണത്തിന് വന്‍സ്വീകരണം. യുപി+യോഗി= ഉപയോഗി (ഉപകാരമുള്ളവന്) എന്ന അര്‍ത്ഥത്തില്‍ മോദി നല്കിയ പുതിയ പദപ്രയോഗം തെരഞ്ഞെടുപ്പ് നിഘണ്ടുവിലേക്ക് പുതിയൊരു വാക്ക് സംഭാവന ചെയ്തിരിക്കുകയാണ്.
594 കിലോമീറ്റര്‍ ഗംഗ എക്സ്പ്രസ് വേയുടെ ശിലാസ്ഥാപന വേളയിലായിരുന്നു മോദി യോഗിയെ ഉപയോഗി എന്ന് വിശേഷിപ്പിച്ചത്. യുപിയോടോപ്പം യോഗി കൂടി ചേര്‍ന്നുള്ള ഉപയോഗി (യുപി+യോഗി= ഉപയോഗി) എന്നത് യുപിയ്ക്ക് ഏറെ ഉപകാരപ്രദമാണെന്ന് മോദി പറഞ്ഞു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യോഗിയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ഉപയോഗി എന്ന പദപ്രയോഗം. യോഗിയുടെ ഭരണത്തില്‍ അഞ്ച് വര്‍ഷം നടപ്പാക്കിയ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു മോദിയുടെ പ്രസംഗം.
മാഫിയകളെ അമര്‍ച്ച ചെയ്തും വികസപദ്ധതികള്‍ നടപ്പാക്കിയും ഉത്തര്‍പ്രദേശിനെ യോഗി പുരോഗമനത്തിന്റെ പാതയില്‍ നയിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. ക്രമസമാധാനത്തകര്‍ച്ച മൂലം ജനങ്ങള്‍ ഉത്തര്‍പ്രദേശ് വിടുന്ന സാഹചര്യം മാറിയെന്നും പ്രധാമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: