ന്യൂദല്‍ഹി: ഒമിക്രോണ്‍ സാന്നിധ്യം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. ഇതുവരെ 89 രാജ്യങ്ങളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഓരോ മൂന്ന് ദിവസം കൂടുമ്പോള്‍ ഒമിക്രോണ്‍ ബാധിതര്‍ ഇരട്ടിയാകുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
യുകെയിലും ഡെന്മാര്ക്കിലും ഗ്രീസിലുമാണ് കൂടുതല്‍ ബാധിതര്‍. രോഗം ആദ്യം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിലും വ്യാപനം തുടരുകയാണ്. യുകെയില്‍ 80,000ല്‍ അധികം പേര്‍ക്കാണ് ദിവസവും കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതില്‍ അഞ്ഞൂറിലധികവും ഒമിക്രോണ്‍ കേസുകളാണ്. ഇതുവരെ 11,000ല്‍ അധികം പേര് രോഗബാധിതരായി.
ഡെന്മാര്ക്കില് ഇന്നലെയും ഒമിക്രോണ്‍ വന്‍തോതില്‍ സ്ഥിരീകരിച്ചതോടെ ആകെ ബാധിതരുടെ എണ്ണം പതിനായിരം കടന്നു. യുകെയ്ക്ക് ശേഷം ഒമിക്രോണ്‍ ബാധിതര്‍ പതിനായിരം കടക്കുന്നത് ഡെന്മാര്ക്കിലാണ്. ഗ്രീസിലും ഒമിക്രോണ്‍ ബാധിതര്‍ പതിനായിരത്തിലേക്ക് അടുക്കുകയാണ്. പരമാവധി ആളുകള്‍ക്ക് വാക്സിന് നല്‍കാനുള്ള ശ്രമത്തിലാണ് രാജ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: