ആലപ്പുഴ: ജില്ലയില്‍ ഉണ്ടായ രാഷ്ട്രീയ കൊലപാതകത്തിന്റെ പശ്ചാതലത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് കലക്ടര്‍. ജില്ലയില്‍ ഇന്നും നാളെയും(ഡിസംബര്‍ 19, 20) ക്രിമിനല്‍ നടപടിക്രമത്തിലെ 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ല കലക്ടര്‍ അറിയിച്ചു.
രഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമികളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആലപ്പുഴ കോടതിയിലെ അഭിഭാഷകന് കൂടിയായിരുന്ന അദ്ദേഹത്തെ അക്രമി സംഘം ആംബുലന്‍സിലെത്തിയാണ് വെട്ടിയതെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പോലീസിന്റെ കര്‍ശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: