Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സഹകരണ ബാങ്കുകള്‍ നബാര്‍ഡുമായി നേരിട്ട് ബന്ധിപ്പിക്കും; മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമം രണ്ടു മാസത്തിനകം പ്രാവര്‍ത്തികമാക്കുമെന്ന് അമിത് ഷാ

മേഖലയെ അലട്ടുന്ന നിരവധി പ്രശ്‌നങ്ങളില്‍ ഒരു ചിന്താസംഘം രൂപീകരിച്ച് മസ്തിഷ്‌കപ്രക്ഷോഭം നടത്തി സഹകര്‍ ഭാരതി നയരേഖ തയ്യാറാക്കണം

അജി ബുധനൂര്‍ by അജി ബുധനൂര്‍
Dec 18, 2021, 10:27 pm IST
in India

ലഖ്‌നൗ: മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമം രണ്ടു മാസത്തിനകം പ്രാവര്‍ത്തികമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ. ഇതോടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളും സഹകരണ സമ്പന്നമാകും. ആത്മ നിര്‍ഭര്‍ ഭാരത് പൂര്‍ത്തിയാക്കാന്‍ സഹകരണ മേഖല പൂര്‍ണ്ണമായും കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഖ്‌നൗവില്‍ സഹകാര്‍ ഭാരതിയുടെ ഏഴാം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് സഹകരണ മേഖലയില്‍ നടന്നു കൊണ്ടിരിക്കുന്നത്. സഹകരണ ബാങ്കുകള്‍ ഭാരതത്തിന്റെ ആത്മാവാണ്. ഇവയെ നബാര്‍ഡുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ലിജ്ജത് പപ്പടം, അമൂല്‍, ഇഫ്‌കോ തുടങ്ങിയ സഹകരണ സ്ഥാപനങ്ങള്‍ നേടിയ വിജയം സഹകരണ മേഖലയില്‍ എടുത്ത് പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.  

സ്വാര്‍ത്ഥതാത്പര്യമോ വ്യക്തിമോഹമോ ഇല്ലാതെ രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയതിന് സഹകാര്‍ ഭാരതിയെ അഭിനന്ദിച്ച മന്ത്രി അമിത് ഷാ, രാഷ്‌ട്രീയ അനിശ്ചിതത്വങ്ങള്‍ കാരണം സഹകരണ ശൂന്യത നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തന്ത്രം ആസൂത്രണം ചെയ്യണമെന്ന് ഉദ്‌ബോധിപ്പിച്ചു. .

വികസിച്ച, വികസ്വര, അവികസിത സംസ്ഥാനങ്ങള്‍ എന്നിങ്ങനെ രാജ്യത്തെ മൂന്നായി വിഭജിക്കാന്‍ ഷാ സഹകര്‍ ഭാരതിയോട് ആവശ്യപ്പെട്ടു. ഓരോന്നിനും പ്രത്യേക തന്ത്രം ഉണ്ടായിരിക്കണം.  അവികസിത സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ സഹകരണത്തിന്റെ  ഘടന കെട്ടിപ്പടുക്കണം. ഗ്രാമങ്ങള്‍ സഹകരണപരമായി ഉല്‍പ്പാദനക്ഷമമായ ഒരു ബിസിനസ്സ് ഏറ്റെടുക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം.അമിത്ഷാ പറഞ്ഞു.

സഹകാര്‍ ഭാരതിക്ക് എല്ലാ സഹായവും ഉറപ്പുനല്‍കിയ അമിത് ഷാ പ്രശ്‌നങ്ങളുമായി മാത്രമല്ല, പരിഹാരങ്ങളുമായി വരാനും  ആവശ്യപ്പെട്ടു.

ന്യായമായ സഹകരണ തിരഞ്ഞെടുപ്പ്, സഹകരണ സ്ഥാപനങ്ങളിലേക്കുള്ള തുറന്ന അംഗത്വം, സുതാര്യമായ റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ തുടങ്ങി ഈ മേഖലയെ അലട്ടുന്ന നിരവധി പ്രശ്‌നങ്ങളില്‍ ഒരു ചിന്താസംഘം രൂപീകരിച്ച് മസ്തിഷ്‌കപ്രക്ഷോഭം നടത്തി സഹകര്‍ ഭാരതി നയരേഖ തയ്യാറാക്കണം. അത് കേന്ദ്ര സര്‍ക്കാറിന് നല്‍കിയാല്‍  അത് സംസ്ഥാനങ്ങളില്‍ എത്തിച്ച് ഒരു ദേശീയ നയം രൂപീകരിക്കുമെന്ന്  ഉറപ്പു നല്‍കുന്നതായും കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖ്യപ്രഭാഷണം നടത്തി. പ്രധാനമന്ത്രി നരേന്ദ്രേ മോദിയുടെ വികസന പ്രവര്‍ത്തനങ്ങളിലൂടെ രാജ്യം  അതിവേഗം മുന്നേറുകയാണ്. സഹകരണ മേഖലയ്‌ക്ക് പുതിയ മന്ത്രാലയം കൂടി വന്നതോടെ ആ മേഖലയിലും പുത്തന്‍ ഉണര്‍വ്വ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ പ്രസിഡന്റ് രമേഷ് വൈദ്യ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉദയ് ജോഷി, കേന്ദ്രമന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്‌വാര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി  മൂവായിരത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. സമ്മേളനം നാളെ സമാപിക്കും.

Tags: അമിത് ഷാpolicyസഹകരണ ബാങ്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാനയ രൂപീകരണത്തിനായി സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റില്‍

Kerala

പുതിയ മദ്യനയത്തിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം, ഒന്നാം തീയതിയും മദ്യം നല്‍കാം

India

ഛത്തീസ്ഗഡ് : ഇരട്ട എഞ്ചിൻ സർക്കാരിന്റെ പദ്ധതി ഫലം കണ്ടു, തലയ്‌ക്ക് 29 ലക്ഷം രൂപ പ്രഖ്യാപിച്ച 19 നക്സലൈറ്റുകൾ കീഴടങ്ങി

India

ഇന്ത്യയുടെ ഹജ്ജ് ക്വാട്ട : സൗദി അറേബ്യ നിശ്ചയിച്ചത് 1,75,025 തീർഥാടകർ എന്ന നിലയിൽ

Kerala

മുസ്‌ളീം അനുകൂല പത്രങ്ങളിലെ സിപിഎം പരസ്യം: ഇത്രയ്‌ക്ക് പച്ചയായ വര്‍ഗീയത തങ്ങളുടെ നയമല്ലെന്ന് സിപിഐ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.