സന്നിധാനം: ശബരിമല സന്നിധാനത്തെ ഭണ്ഡാരത്തിലെ പണം കവര്‍ന്ന ദേവസ്വം കഴകത്തെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി ദേവസ്വം മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ശബരിമല മണ്ഡലം മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രമുതല്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ സ്പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്ന മാവേലിക്കര ഗ്രൂപ്പില്‍ ചെറുകോല്‍ ദേവസ്വം കഴകം ശങ്കരനാരായണപ്പണിക്കരെ ആണ് സസ്പെന്‍ഡ് ചെയതത്.
ഡിപ്പാര്‍ട്ട്മെന്റ് മുതല്‍ അപഹരണം, വിശ്വാസവഞ്ചന എന്നീ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തതായി പ്രഥമദൃഷ്ട്യാ ബോധ്യമായതിനാല്‍ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, അന്വേഷണവിധേയമായി സര്‍വിസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയാണെന്ന് മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ശങ്കരനാരായണപ്പണിക്കരുടെ മുറിയില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ നിന്ന് 42470 രൂപ ദേവസ്വം വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: