അഡ്ലെയ്ഡ്: മാര്‍നസ് ലാബുഷെയ്ന്റെ റെക്കോഡ് സെഞ്ച്വറിയുടെ കരുത്തില്‍ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരായ പിങ്ക് ടെസ്റ്റില്‍ പിടിമുറുക്കി. ആദ്യ ഇന്നിങ്സ് ഒമ്പത് വിക്കറ്റിന് 473 റണ്‍സിന് ഡിക്ലയര്‍ ചെയ്്ത ഓസ്ട്രേലിയ രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ടിന്റെ രണ്ട് ഓപ്പണര്‍മാരെയും രണ്ടക്കം കടക്കും മുമ്പ് കൂടാരം കയറ്റി. പകലും രാത്രിയുമായി നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം മോശം കാലവസ്ഥയെ തുടര്‍ന്ന്് നേരത്തെ കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട്് രണ്ടിന് 17 റണ്‍സെന്ന നിലയിലാണ്. ക്യാപ്റ്റന്‍ ജോ റൂട്ടും (5) ഡേിവഡ് മലാനുമാണ് (1) ക്രീസില്‍. ഓപ്പണര്‍മാരായ ഹസീബ് ഹമീദും (6), റോറി ബേണ്‍സു(4) മാണ് പുറത്തായത്.
നേരത്തെ രണ്ടിന് 221 റണ്‍സിന് ഇന്നിങ്സ് തുടങ്ങിയ ഓസ്ട്രേലിയ ലാബുഷെയ്ന് (103), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (93) എന്നിവരുടെ മികവിലാണ് ഒമ്പത് വിക്കറ്റിന് 473 റണ്‍സ് എടുത്തത്്. 95 റണ്‍സെന്ന വ്യക്തിഗത സ്കോറിന് ഇന്നിങ്സ് പുനരാരംഭിച്ച ലാബുഷെയ്ന് ആദ്യ സെഷനില്‍ തന്നെ സെഞ്ച്വറി തികച്ചു. പിങ്ക് ടെസറ്റുകളില്‍ മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമായി ലാബുഷെയ്ന്. 305 പന്തില്‍ എട്ട് ബൗണ്ടറികളുടെ മികവിലാണ് 103 റണ്‍സ് എടുത്തത്.
ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് 201 പന്തില്‍ പന്ത്രണ്ട് ഫോറും ഒരു സിക്സറും സഹിതാണ് 93 റണ്‍സ് എടുത്തത്. അലക്സ് കാരി (51), മിച്ചല്‍ നെസര്‍ (35) മിച്ചല്‍ സ്റ്റാര്‍ക്ക് (39 നോട്ടൗട്ട്) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി. കാരി 107 പന്തിലാണ് 51 റണ്‍സ് എടുത്തത്. സ്റ്റാര്‍ക്ക്് 39 പന്തില്‍ അഞ്ചു ബൗണ്ടറികളുടെ മികവിലാണ് 39 റണ്‍സ് എടുത്തത്. അടിച്ചുതകര്‍ത്ത നെസര്‍ 24 പന്തില്‍ അഞ്ചു ഫോറും ഒരു സിക്സറും അടക്കം 35 റണ്‍സ് എടുത്തു .
ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ ബെന്‍സ്റ്റോക്സ് 113 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. പേസര്‍ ജെയിംസ് ആന്ഡേഴ്സണ് 58 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്സ്, ഒലി റോബിന്‍സണ്‍, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റ്് വീഴ്ത്തി.
ഒന്നാം ഇന്നിങ്സ് തുടങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ റോറി ബേണ്‍സ്് സ്്റ്റാര്ക്കിന്റെ പന്തില്‍ സ്മിത്തിന് ക്യാച്ച് നല്കി മടങ്ങി. നാലു റണ്‍സാണ് ബേണ്‍സിന്റെ സമ്പാദ്യം. ബേണ്‍സിന് പിന്നാലെ ഓപ്പണര്‍ ഹമീദും മടങ്ങി. നെസറിന്റെ പന്തില്‍ സ്റ്റാര്‍ക്ക് ഹസീബിനെ പിടികൂടി. ആറു റണ്‍സാണ് ഹമീദ് നേടിയത്. രണ്ട് വിക്കറ്റ് വീഴുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ബോര്‍ഡില്‍ 12 റണ്‍സ് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: