കോഴിക്കോട്: ബാലുശേരി സ്കൂളിലെ യൂണിഫോമിനെ അനുകൂലിക്കുന്ന വനിതാ മന്ത്രിമാര്‍ നിയമസഭയില്‍ പാന്റ് ധരിച്ചെത്തട്ടെയെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. പുരുഷാധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് യൂണിഫോം മാറ്റത്തിലൂടെ നടക്കുന്നതെന്നും അദേഹം പറഞ്ഞു.
യൂണിഫോം പദ്ധതി ഉദ്ഘാടനം ചെയ്ത ഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദു പാന്റ് ഇടാന്‍ തയ്യാറാകണം. ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേര് പറഞ്ഞ് പെണ്ണുങ്ങളെക്കൊണ്ട് ആണുങ്ങളെ വേഷം ധരിപ്പിക്കുകയാണ് ചെയ്യുന്നത് സലാം പറഞ്ഞു. ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്നും തൊട്ടു വിളിച്ചാല്‍ ഉണരുമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് വിഷയത്തില്‍ കോഴിക്കോട്ട് ഒത്തുകൂടിയ ജനക്കൂട്ടത്തെ കണ്ടാണ് സിപിഎം ഇപ്പോള്‍ പ്രകോപിതമാകുന്നത് എന്നും അദ്ദേഹം ആരോപിച്ചു.
മുസ്ലിം ലീഗിന്റെ ചരിത്രം കേരളത്തിന് അറിയാമെന്നും എഴുപതു വര്‍ഷത്തെ ചരിത്രത്തില്‍ അതിന് ആരും വര്‍ഗീയത ആരോപിച്ചിട്ടില്ല. മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയില്ലെന്ന് കോടിയേരി തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. വ്യാജ ആരോപണങ്ങള്‍ കൊണ്ട് മുസ്ലിം ലീഗിനെ തളര്‍ത്താമെന്ന് സിപിഎം കരുതേണ്ടെന്നും പി.എം.എ സലാം പറഞ്ഞു. മുസ്ലിം ലീഗിന്റെ മതേതര മുഖം തകര്‍ക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിംകളെ അപരവത്കരിക്കാനുള്ള ശ്രമമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തുന്നത്. അതിന് പ്രത്യേക അജണ്ടയുണ്ട്. അത് സമൂഹം മനസ്സിലാക്കിയിട്ടുണ്ട്. അതില്‍ നിന്ന് രക്ഷപ്പെടാണ് ഇപ്പോള്‍ സിപിഎം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. മുസ്ലിം ലീഗിനെ കുറിച്ച് കേരളീയര്‍ക്കറിയാമെന്നും സലാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: