കുട്ടനാടിന്റെ കഥ പറഞ്ഞ് മലയാള ചലച്ചിത്ര മേഖലയില്‍ രംഗ പ്രവേശനത്തിന് ഒരുങ്ങി പരസ്യ സംവിധായകന് രാജു എബ്രഹാം. വേട്ടയ്ക്കൊരു മകന് എന്ന് പേരിട്ട ചിത്രത്തിനായി മലയാള ചെറുകഥാ സാഹിത്യത്തിലെ പ്രമുഖ വ്യക്തിത്വങ്ങളായ എസ്. ഹരീഷും സന്തോഷ് എച്ചിക്കാനവും മാണ് ചിത്രത്തിന്റെ തിരക്കഥയ്ക്ക് പിന്നില്‍.
എഴുത്തിലും കാഴ്ചപ്പാടിലും പുതുലോകം മുന്നോട്ട് വച്ച രണ്ട് എഴുത്തുകാര്‍ ഒരുമിച്ചെത്തുന്നുവെന്ന പ്രത്യേകതകള്‍ കൂടി ഈ ചിത്രത്തിനുണ്ട്. അന്നയും റസൂലും, ബാച്ചിലര്‍ പാര്‍ട്ടി, ചന്ദ്രേട്ടന് എവിടെയാ തുടങ്ങിയ സിനിമകളുടെ രചനയിലൂടെ സിനിമയുടെ വര്‍ത്തമാന കാലത്തിനൊപ്പം നടന്ന സന്തോഷ് ഏച്ചിക്കാനത്തിന്റേതാണ് സ്ക്രിപ്റ്റ് .
ജെല്ലിക്കെട്ടും ചുരുളിയും ഒക്കെയായി മലയാള സിനിമയുടെ കാഴ്ചാരീതി തന്നെ മാറ്റിയ എസ്. ഹരീഷിന്റെ വേട്ടയ്ക്കൊരുമകന്‍ എന്ന ചെറുകഥയില്‍ നിന്നാണ് സിനിമയ്ക്കുള്ള കഥ രൂപപ്പെടുത്തിയത്. സിനിമയ്ക്കുള്ള പേരും അത് തന്നെ നിര്‍ദ്ദേശിക്കുകയായിരുന്നു.
കിഷോര്‍ മണിയാണ് ക്യാമറ. കുട്ടനാട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ നീങ്ങുന്നത്. അഭിനേതാക്കളും മറ്റ് അണിയറ പ്രവര്‍ത്തകരെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: