കാസര്‍കോട്: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനെ നോക്കുകുത്തിയാക്കി ജില്ലയില്‍ വനം വകുപ്പില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയമിക്കുന്നത് തകൃതിയായി നടക്കുന്നു. പിഎസ്സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ അവസരം കാത്തുനില്‍ക്കുമ്പോഴാണ് വനംവകുപ്പില്‍ വാഹനങ്ങള്‍ ഓടിക്കുന്നത് താല്‍ക്കാലികമായി നിയമിക്കപ്പെട്ട ഡ്രൈവര്‍മാര്‍.
വനം വകുപ്പില്‍ 501 വാഹനങ്ങള്‍ ഉണ്ടെങ്കിലും 243 സ്ഥിരം ഡ്രൈവര്‍മാരാണുള്ളത്. സ്ഥിരം ഡ്രൈവര്‍മാര്‍ ഇല്ലെങ്കില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന മാത്രം ഡ്രൈവര്‍മാരെ എടുക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഈ ഉത്തരവ് മറികടന്നാണ് ഭരണ കക്ഷി പാര്‍ട്ടിയുടെ സ്വാധീനവും മറ്റും ഉപയോഗിച്ച് കരാര്‍ അടിസ്ഥാനത്തിലും മറ്റുമായി നിയമനം നടത്തുന്നത്. വനം വകുപ്പ് 2014ല്‍ ഡ്രൈവര്‍ തസ്തിക സേനയുടെ ഭാഗമാക്കി മാറ്റിയതിനുശേഷം വനം വകുപ്പ് ഡ്രൈവര്‍ തസ്തികയില്‍ ആദ്യമായി പിഎസ്സി അപേക്ഷ ക്ഷണിച്ചത് 2017 ആണ്.
പോലീസ് സേനയുടെ സമാനമായ രീതിയില്‍ വനം വകുപ്പ് ഡ്രൈവര്‍ തസ്തികയെ സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍സില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതൊക്കെ ലംഘിച്ചാണ് ഇപ്പോള്‍ വനംവകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചു കൊണ്ടിരിക്കുന്നത്. ജില്ലയില്‍ എട്ടോളം വാഹനങ്ങള്‍ അനുവദിച്ചിട്ടുണ്ടങ്കിലും 3 വാഹനങ്ങളില്‍ മാത്രമാണ് പിഎസ്സി നിയമിച്ച ഡ്രൈ വര്‍മാര്‍ ഉള്ളത്. ബാക്കി വാഹനങ്ങളിലെല്ലാം തന്നെ കാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട ഡ്രൈവര്‍മാരാണ്. മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം, ഒഎംആര്‍ പരീക്ഷ കായികക്ഷമതാ പരീക്ഷ, ഡ്രൈവിംഗ് ടെസ്റ്റ്, റോഡ് ടെസ്റ്റ്, വെരിഫിക്കേഷന് തുടങ്ങിയ കടമ്പകള്‍ കടന്നാല്‍ മാത്രമേ പിഎസിയുടെ വനം വകുപ്പ് ഡ്രൈ വര് റാങ്ക് പട്ടികയില്‍ ഇടം പിടിക്കുകയുള്ളു.
താല്‍ക്കാലികക്കാരുടെ നിയമനം മൂലം അര്‍ഹരായ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജോലി നിഷേധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ അവസരം നിഷേധിക്കുന്ന ശരിയല്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: