തൃശൂര്‍ : സംയുക്ത സൈനിക മോധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെട്ട ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ. പ്രദീപിന്റെ ഭാര്യയ്ക്ക് റവന്യൂ വകുപ്പില്‍ ജോലി നല്‍കും. ഭാര്യ ശ്രീലക്ഷ്മിയുടെ സര്‍ക്കാര്‍ ജോലിക്കായുള്ള നിയമന ഉത്തരവ് പുത്തൂരിലെ വീട്ടിലെത്തി മന്ത്രി കെ. രാജന് കൈമാറി.
നിയമ ഭേദഗതി വരുത്തിയാണ് ശ്രീലക്ഷ്മിക്ക് റവന്യൂ വകുപ്പില്‍ ഇപ്പോള്‍ നിയമനം നല്‍കുന്നത്. പ്രദീപിന്റെ ഭാര്യ എംകോം ബിരുദധാരിയാണ്. അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി നല്‍കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം ചേര്‍ന്നശേഷം മന്ത്രി കെ.രാജന് അറിയിച്ചിരുന്നു.
ഇത് കൂടാതെ പ്രദീപിന്റെ കുടുംബത്തിന് എട്ടു ലക്ഷം രൂപയുടെ സാമ്പത്തികസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഉത്തരവും മന്ത്രി കുടുംബത്തിന് കൈമാറി. കുടുംബത്തിന് സൈനിക ക്ഷേമനിധിയില്‍നിന്നു അഞ്ച് ലക്ഷം രൂപയും വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന പ്രദീപിന്റെ പിതാവിന്റെ ചികിത്സയ്ക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും മൂന്നു ലക്ഷം രൂപയുമാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: