ആലപ്പുഴ: ചന്തിരൂരിൽ ട്രെയിൻ തട്ടി അച്ഛനും മകനും മരിച്ചു. ചന്തിരൂർ പതിനഞ്ചാം വാർഡ് പുളിത്തറ വീട്ടിൽ പുരുഷൻ (58) മകൻ നിദീഷ് (28) എന്നിവരാണ് മരിച്ചത്. തീരദേശ റെയിൽവെ പാതയിൽ ചന്തിരൂർ വെളുത്തുള്ളി റെയിൽവെ ഗേയ്റ്റിനു വടക്ക് ഭാഗത്ത് ഇവരുടെ വീടിനു സമീപത്ത് വച്ച് ഇന്ന് രാവിലെ 9 മണിക്കാണ് അപകടം ഉണ്ടായത്.
റെയിൽവെ പാളത്തിലൂടെ നടന്നു പോകുകയായിരുന്ന മകനെ ട്രെയിൻ ഇടിക്കാതിരിക്കാൻ രക്ഷിക്കുന്നതിനിടെയാണ് അച്ഛനും അപകടത്തിൽ പെട്ടത്. വാഹനാപകടത്തെ തുടർന്ന് നിദീഷ് ചികിത്സയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: