കോട്ടയം: കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കിയതോടെ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര പ്രതിസന്ധിയില്‍. കോട്ടയത്ത് നിന്ന് കുമളി, കട്ടപ്പന പ്രദേശങ്ങളിലേക്കുള്ള യാത്രക്കാരാണ് എറെയും വലയുന്നത്. കോട്ടയത്തുനിന്ന് മുണ്ടക്കയത്തിന് രാത്രി എട്ടുമണിയോടെ സ്വകാര്യ ബസുകളുടെ സര്‍വ്വീസ് അവസാനിക്കും. തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസ് മാത്രമായിരുന്നു ഏക ആശ്രയം. കൊവിഡിന്റെ പേരില്‍ രാത്രികാല സര്‍വീസുകള്‍ ബഹുഭൂരിപക്ഷവും വെട്ടിക്കുറച്ചു. കൊവിഡ് നിയന്ത്രണങ്ങളില്‍ വലിയ ഇളവുകള്‍ വന്നിട്ടും രാത്രികാല സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറാകാത്തതാണ് യാത്രക്കാര്‍ക്ക് തിരിച്ചടിയായത്.
കുമളി, കോട്ടയം ഡിപ്പോകളിലെ ബസുകളാണ് ദേശീയ പാത 183- കെ.കെ. റോഡില്‍ കൂടുതലായി സര്‍വ്വീസ് നടത്തുന്നത്. ഒരു ബസിന്റെ ഒരു ഷെഡ്യൂളില്‍ രണ്ട് ട്രിപ്പുകളായിരുന്നു മുമ്പ് ഉണ്ടായിരുന്നത്. എന്നാല്‍ ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കിയതോടെ ഇത് ഒരു ട്രിപ്പായി കുറച്ചു. ഇതോടെ രാത്രി സമയങ്ങളില്‍ സര്‍വ്വീസ് നടത്തിയിരുന്ന ഓര്‍ഡിനറി സര്‍വ്വീസുകള്‍ മിക്കതും ഇല്ലാതായി.
രാത്രി എട്ടുമണി മുതല്‍ അരമണിക്കൂര്‍ ഇടവേളയിലും പതിനൊന്ന് മണിക്ക് ശേഷം ഒരു മണിക്കൂര്‍ ഇടവേളയിലും ആയിരുന്നു സര്‍വ്വീസ് ഉണ്ടായിരുന്നത്. ഇത് ട്രെയിന്‍ യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കോട്ടയത്ത് എത്തുന്ന യാത്രക്കാരന് മണിക്കൂറുകള്‍ കാത്തുനിന്നാലും ബസ് കിട്ടാത്ത അവസ്ഥയാണ്. കോട്ടയത്ത് നിന്ന് പാലാ, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇതുതന്നെയാണ് സ്ഥിതി.
കോട്ടയത്തുനിന്ന് പാലായിലേക്ക് രാത്രി 10നുള്ള ഓര്‍ഡിനറി സര്‍വ്വീസ് പോയാല്‍ പിന്നെ പുലര്‍ച്ചെ മൂന്ന് മണിവരെ കാത്തുനില്ക്കണം.ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കിയതോടെ കോട്ടയം-കുമളി റൂട്ടില്‍ ഓര്‍ഡിനറി സര്‍വ്വീസ് ഇല്ലാതായി. ഉള്ളതെല്ലാം സൂപ്പര്‍ ഫാസ്റ്റും, ഫാസ്റ്റ് പാസഞ്ചറും. കെഎസ്ആര്‍ടിസിയുടെ ഈ തീരുമാനം സാധാരണക്കാരായ യാത്രക്കാരെയാണ് പ്രതിസന്ധിയിലാക്കുന്നത്. ഓര്‍ഡിനറി ചാര്‍ജ്ജില്‍ നിന്ന് 10 മുതല്‍ 15 വരെ രൂപ അധികം നല്‍കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത് യാത്രക്കാരും കണ്ടക്ടറുമായി പലപ്പോഴും വാക്കേറ്റങ്ങള്‍ക്കും വഴിവെയ്ക്കുന്നുണ്ട്.
ആവശ്യപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കെല്ലാം കണ്സഷന് കാര്‍ഡ് നല്‍കും. എന്നാല്‍ യാത്ര ചെയ്യാന്‍ ബസില്ലാത്ത അവസ്ഥയാണ്. ഓര്‍ഡിനറി സര്‍വ്വീസുകളിലാണ് കണ്സഷന് ലഭിക്കുക. ഓര്‍ഡിനറി സര്‍വ്വീസുകള്‍ കൂട്ടത്തോടെ നിര്‍ത്തുകയും പകരം സൂപ്പര്‍ ഫാസ്റ്റും, ഫാസ്റ്റ് സര്‍വ്വീസുകളുമാക്കിയതോടെ വിദ്യാര്‍ഥികളുടെ യാത്രയും പ്രതിസന്ധിയിലായി. കോട്ടയത്ത് മിക്ക ബൈ റൂട്ടുകളിലേക്കും മണിക്കൂറുകള്‍ കാത്തുനിന്നാലും ഓര്‍ഡിനറി ബസ് കിട്ടില്ലെന്ന അവസ്ഥയാണ്.
സ്വകാര്യ ബസുകളുടെ പിടിച്ചെടുത്ത സര്‍വ്വീസുകളും കൃത്യമായി നടത്താന്‍ കെഎസ്ആര്‍ടിസിക്ക് കഴിയുന്നില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. കോട്ടയത്തുനിന്ന് രാത്രി 12.05ന് പുറപ്പെടുന്ന കട്ടപ്പന, പകല്‍ 12.15, 3.45 എന്നീ സമയങ്ങളിലുള്ള കോട്ടയം-ചെമ്മണ്ണാര്‍ തുടങ്ങിയ ടേക്ക് ഓവര്‍ സര്‍വ്വീസുകള്‍ മുടങ്ങിയിട്ട് നാളുകളായി. കോട്ടയത്ത് നിന്ന് രാത്രി 8.45നുള്ള എറണാകുളം-കുമളി-നെടുങ്കണ്ടം സര്‍വ്വീസ് തുടങ്ങിയെങ്കിലും വിശ്വസിച്ച് കാത്തുനില്ക്കാനാവില്ല, മിക്ക ദിവസങ്ങളിലും മുടക്കമാണ
പ്രതികരിക്കാൻ ഇവിടെ എഴുതുക: