അഡ്ലെയ്ഡ്: മാര്‍നസ് ലാബുഷെയ്ന്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ ബാറ്റിങ് മികവില്‍ ഓസ്ട്രേലിയയ്ക്ക് പിങ്ക് ടെസ്റ്റില്‍ മികച്ച തുടക്കം. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്്ട്രേലിയ രണ്ട് വിക്കറ്റിന് 221 റണ്‍സ് എടുത്തു. സെഞ്ച്വറിയിലേക്ക് നീങ്ങുന്ന ലാബുഷെയ്ന് 95 റണ്‍സുമായി അജയ്യനായി നില്‍ക്കുകയാണ്. പാറ്റ് കമ്മിന്‍സിന് പകരം ഓസ്ട്രേലിയയെ നയിക്കുന്ന സ്റ്റീവ് സ്മിത്താണ് (18) ലാബുഷെയ്ന് കൂട്ട്. വാര്‍ണര്‍ സെഞ്ചുറിക്ക് അഞ്ചു റണ്‍സ് അകലെവച്ച് (95) പുറത്തായി.
ടോസ് നേടി ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് ഇംഗ്ലണ്ട് തുടക്കത്തില്‍ തന്നെ തിരിച്ചടി നല്കി. നൂറ്റിയമ്പതാം ടെസ്റ്റ് കളിക്കുന്ന ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്് ഓസീസ് ഓപ്പണര്‍ മാര്‍കസ് ഹാരിസിനെ കേവലം മൂന്ന്് റണ്‍സിന് പുറത്താക്കി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ഓസ്ട്രേലിയന്‍ സ്കോര്‍ബോര്‍ഡില്‍ നാലു റണ്‍സ് മാത്രം.
മൂന്നാമനായി ക്രീസിലിറങ്ങിയ മാര്‍നസ് ലാബുഷെയ്ന് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം പൊരുതിനിന്നു. സ്റ്റുവര്‍ട്ട് ബ്രോഡിന്റെയും ജയിംസ് ആന്‍ഡേഴ്സണിന്റെയും പന്തുകളെ സധൈര്യം നേരിട്ട വാര്‍ണറും ലാബുഷെയ്നും ഓസ്ട്രേലിയയുടെ സ്്കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇവര്‍ 172 റണ്‍സ് വാരിക്കൂട്ടി. ഒടുവില്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കി ബെന്‍സ്റ്റോക്സാണ് ഈ പാര്‍ട്നര്‍ഷിപ്പ് പൊളിച്ചത്. വാര്‍ണര്‍ 167 പന്തില്‍ 11 ബൗണ്ടറികളുടെ പിന്ബലത്തിലാണ്് 95 റണ്‍സ് എടുത്തത്. ബ്രിസ്ബേനിലെ ആദ്യ ടെസ്റ്റിലും വാര്‍ണര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഒന്നാം ഇന്നിങ്സില്‍ 94 റണ്‍സ് നേടിയിരുന്നു.
ലാബുഷെയ്ന് 275 പന്തിലാണ് 95 റണ്‍സ് നേടിയത്്. ഏഴു ബൗണ്ടറിയുള്‍പ്പെട്ട ഇന്നിങ്സ്. വേര്‍പിരിയാത്ത മൂന്നാം വിക്കറ്റില്‍ ലാബുഷെയ്നും സ്റ്റീവ് സ്മിത്തും 45 റണ്‍സ് എടുത്തിട്ടുണ്ട്. സ്മിത്ത് 71 പന്തില്‍ രണ്ട് ഫോറുകളുടെ മികവില്‍ 18 റണ്‍സുമായി പുറത്താകാതെ നില്ക്കുന്നു.
ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ് 34 റണ്‍സിന് ഒരു വിക്കറ്റും ബെന്‍സ്റ്റോക്സ് 50 റണ്‍സിന് ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തെരഞ്ഞെടുത്തു.
ബ്രിസ്ബേനിലെ ആദ്യ ടെസ്റ്റില്‍ വിജയിച്ച ഓസ്ട്രേലിയ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ മുന്നിട്ടുനില്‍ക്കുകയാണ്.
സ്കോര്‍ബോര്‍ഡ്്: ഓസ്ട്രേലിയ ഒ്ന്നാം ഇന്നിങ്സ്: മാര്‍കസ് ഹാരിസ് സി ബട്ലര് ബി ബ്രോഡ്് 3, ഡേവിഡ് വാര്‍ണര്‍ സി ബ്രോഡ് ബി സ്്റ്റോക്സ്് 95, മാര്‍നസ് ലാബുഷെയ്ന് നോട്ടൗട്ട് 95, സ്റ്റീവ് സ്മിത്ത് നോട്ടൗട്ട് 18, എക്സ്ട്രാസ് 10, ആകെ രണ്ട് വിക്കറ്റിന് 221.
പ്രതികരിക്കാൻ ഇവിടെ എഴുതുക: