കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ചികിത്സയില്‍കഴിയവെ അന്തരിച്ച ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ കുടുംബത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ 1 കോടി രൂപ ധനസഹായമായി നല്‍കിയെന്ന വാര്‍ത്ത വ്യാജം. 24 ന്യൂസ് ചാനലിന്റെ വെബ് വിഭാഗത്തില്‍ ഇത്തരത്തില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടിരുന്നു. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ കുടുംബത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇതുവരെ ധനസഹായങ്ങള്‍ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല.
https://www.twentyfournews.com/2021/12/16/maharastra-govt-helps-1crore-captain-varunsingh.html
അതേ സമയം മധ്യപ്രദേശ് സര്‍ക്കാര്‍ ഗൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് പ്രഖ്യാപനം നടത്തിയത്.
വരുണ്‍ സിംഗിന്റെ മൃതദേഹം വസതിയില്‍ എത്തിച്ചു. പൂര്‍ണ്ണ ബഹുമതികളോടെ മൃതദേഹം നാളെ സംസ്കരിക്കുമെന്ന് വ്യോമസേന അറിയിച്ചു.
ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തിയ വരുണ്‍ സിങ്ങിനെ ആദ്യം കോയമ്പത്തൂര്‍ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരു സൈനിക ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടക്കത്തില്‍ വരുണ്‍ സിങ് മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുകയും അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടാവുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: