തിരുവനന്തപുരം: കേരളം ഭരിക്കുന്നത് കര്‍ഷകരെ ദ്രോഹിക്കുന്ന സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഗുജറാത്തില്‍ നടന്ന ദേശീയ കൃഷി ഭക്ഷ്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിന്റെ തത്സമയ പ്രദര്‍ശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ക്ക് വേണ്ടി വെറും വാചകകസര്‍ത്ത് മാത്രം നടത്തുന്ന സര്‍ക്കാരാണ് പിണറായി വിജയന്റേത്. കേരളത്തില്‍ താങ്ങുവിലയേയില്ല. സംസ്ഥാന സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ച ഏതെങ്കിലും ഉത്പന്നത്തിന് അവര്‍ പണം കൊടുക്കുന്നുണ്ടോ? കേന്ദ്രത്തിന്റെ സബ്സിഡി കൊണ്ട് മാത്രമാണ് കേരളത്തിലെ കര്‍ഷകര്‍ കൃഷി ചെയ്യുന്നത്. സംസ്ഥാനം ഒരു സഹായവും നല്‍കുന്നില്ല. കേരളത്തിലെ കാര്‍ഷികരംഗം തകര്‍ന്ന തരിപ്പണമായി. പാര്‍ലമെന്റില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ പോലും ഇവിടെ നിന്ന് ജയിച്ചുപോയവര്‍ തയ്യാറാവുന്നില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രധാനമന്ത്രി ജെവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നത് കാര്‍ഷിക വിപ്ലവത്തിനുള്ള തയ്യാറെടുപ്പാണ്. ധന സഹായം ഉള്‍പ്പെടെ നല്കി ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. നമ്മുടെ കാര്‍ഷികരീതിയില്‍ മാറ്റം വരണമെന്ന് ജനം ആഗ്രഹിക്കുന്നു. ഭക്ഷണരീതി കാരണം രോഗങ്ങള്‍ വരുന്നതില്‍ ഏറ്റവും മുന്നില്‍ കേരളമാണ്. രാസവസ്തുക്കളുടെ ഉപയോഗം നമ്മുക്ക് ലഭിക്കുന്ന പച്ചക്കറികളെ അപകടകരമാക്കുന്നു.
കര്‍ഷക സമരം പിന്‍വലിച്ചതോടെ ഇടനിലക്കാര്‍ ചുവടുറപ്പിക്കുകയും പച്ചക്കറിക്ക് തീവിലയാവുകയും ചെയ്തുവെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി. ചടങ്ങില്‍ പ്രമുഖ ജൈവകര്ഷകരെ കെ.സുരേന്ദ്രന് ആദരിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് സി.ശിവന്‍കുട്ടി, ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, ജില്ലാ വൈസ്പ്രസിഡന്റ് ആര്‍എസ് രാജീവ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: