Categories: Career

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ പ്രോജക്ട് അസിസ്റ്റന്റ്: 18 ഒഴിവുകള്‍; ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 28 വരെ

ബന്ധപ്പെട്ട ബ്രാഞ്ചില്‍ ത്രിവത്‌സര എന്‍ജിനീയറിംഗ് ഡിപ്ലോമയും രണ്ടുവര്‍ഷത്തില്‍ കുറയാതെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

Published by

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് കരാര്‍ അടിസ്ഥാനത്തില്‍ നിശ്ചിത കാലത്തേക്ക് പ്രോജക്ട് അസിസ്റ്റന്റുമാരെ റിക്രൂട്ട് ചെയ്യുന്നു. വിവിധ ഡിസിപ്ലിനുകളിലായി 18 ഒഴിവുകളുണ്ട്. 

മെക്കാനിക്കല്‍-1, ഇലക്ട്രിക്കല്‍-2, ഇലക്‌ട്രോണിക്‌സ്-3, ഇന്‍സ്ട്രുമെന്റേഷന്‍-1, സിവില്‍-4, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി-3. യോഗ്യത ബന്ധപ്പെട്ട ബ്രാഞ്ചില്‍ ത്രിവത്‌സര എന്‍ജിനീയറിംഗ് ഡിപ്ലോമയും രണ്ടുവര്‍ഷത്തില്‍ കുറയാതെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

കൊമേര്‍ഷ്യല്‍-2 ഒഴിവുകള്‍, യോഗ്യത: കൊമേര്‍ഷ്യല്‍ പ്രാക്ടീസില്‍ ത്രിവത്‌സര ഡിപ്ലോമ അല്ലെങ്കില്‍ ബിഎ/ബിഎസ്‌സി/ബികോം/ബിസിഎ/ബിബിഎയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. ഫിനാന്‍സ്: 2 ഒഴിവുകള്‍, യോഗ്യത: എംകോം ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും.

വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍, ശമ്പളം ഉള്‍പ്പെടെയുള്ള വിജ്ഞാപനം  www.cochinshipyard.in (career page-CSL-Kochi) ലിങ്കില്‍ ലഭ്യമാണ്. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഡിസംബര്‍ 28 നകം സമര്‍പ്പിക്കണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by