ന്യൂദല്‍ഹി : പാക്കിസ്ഥാനെ തകര്‍ത്ത് 1971ല്‍ ഇന്ത്യന്‍ സൈനികര്‍ നേടിയ യുദ്ധ വിജയത്തെ അനുസ്മരിച്ച് രാജ്യം. ദല്‍ഹിലെ ദേശീയ യുദ്ധ സ്മാരകത്തില്‍ രാവിലെ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നേരേന്ദ്രമോദിയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും പങ്കെടുത്തു.
യുദ്ധ സ്മാരകത്തില്‍ മൂന്ന് സൈന്യത്തിന്റേയും മേധാവികള്‍ക്കൊപ്പം പ്രധാനമന്ത്രി പുഷ്പ ചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് സിയാച്ചിന്‍, കന്യാകുമാരി, ലോംഗേവാല, അഗര്‍ത്തല എന്നീ രാജ്യത്തിന്റെ നാല് അതിര്‍ത്തികളില്‍ നിന്നും എത്തിച്ച ദീപശിഖകള്‍ അമര്‍ ജവാന് ജ്യോതിയില്‍ ലയിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ചടങ്ങുകള്‍ അവസാനിപ്പിച്ചത്.
അതിനുശേഷം സൈന്യത്തിന്റെ മാര്‍ച്ച്പാസ്റ്റിനും പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു. ചടങ്ങില്‍ വിരമിച്ച സൈനികരെ ആദരിക്കുകയും വീരചരമമടഞ്ഞ സൈനികരുടെ പേരിലുള്ള സ്റ്റാമ്പുകളും പുറത്തിറക്കി. ശേഷം അമര്വാന് ജ്യോതിയിലെ സന്ദര്‍ശക പുസ്തത്തില്‍ സന്ദേശം എഴുതിയശേഷമാണ് പ്രധാനമന്ത്രി യാത്രയായത്.
ഇന്ത്യന്‍ സായുധ സേനാ ചരിത്രത്തില്‍ 1971ലെ യുദ്ധവിജയം എന്നും സുവര്‍ണ്ണ അധ്യായമാണ്. ഈ സുവര്‍ണ്ണ വിജയ് ദിനത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയേയും ത്യാഗത്തേയും സ്മരിക്കുന്നു. നമ്മുടെ സേനയുടെ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു.ഒപ്പം ഇന്ത്യയുടെ യുദ്ധ വിജയത്തിന് ശേഷം പാക് സൈന്യം കരാറില്‍ ഒപ്പിടുന്ന ചിത്രവും രാജ്നാഥ് സിങ് ട്വിറ്ററിലൂടെ പങ്കുവെച്ചു.
1971 യുദ്ധവിജയത്തിന്റെ 50-ാം വാര്‍ഷികത്തില്‍ ഇന്ത്യയിലും ബംഗ്ലാദേശിലും വിവിധ പരിപാടികളാണ് നടക്കുന്നത്. ബംഗ്ലാദേശില്‍ നടക്കുന്ന ചടങ്ങില്‍ ഇതേ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദും പങ്കെടുക്കുന്നുണ്ട്. ബംഗ്ലാദേശിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് രാഷ്ട്രപതി രണ്ട് ദിവസത്തെ സന്ദര്‍ശനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: