Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കള്ളവോട്ടും ഇരട്ടവോട്ടും തടയല്‍: ആധാറും വോട്ടേഴ്‌സ് ഐഡിയും തമ്മില്‍ ബന്ധിപ്പിക്കാന്‍ ഒരുങ്ങുന്നു; കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി

നിലവില്‍ വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുള്ളത്. പുതിയ നിയമം വരുനന്നതോടെ നിരവധി തവണ അവസരങ്ങള്‍ ലഭിക്കും.

Janmabhumi Online by Janmabhumi Online
Dec 16, 2021, 09:50 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി : കള്ളവോട്ട് തടയുന്നതിനായി ആധാറും വോട്ടേഴ്‌സ് ഐഡിയ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇത് നടപ്പിലാകുന്നതോടെ ഒരാള്‍ക്ക് ഒരു സ്ഥലത്ത് മാത്രമേ വോട്ട് ചെയ്യാനാകൂ. അതിനാല്‍ ഇരട്ടവോട്ട് ഇല്ലാതാകും. നടപ്പ് സമ്മേളനത്തില്‍ത്തന്നെ വോട്ടെടുപ്പ് പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട ബില്ല് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കും.  

ഇതുമായി ബന്ധപ്പെട്ട പ്രധാന തെരഞ്ഞെടുപ്പ് പരിഷ്‌കരണഭേദഗതിക്ക് ബുധനാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. നടപ്പ് സമ്മേളനത്തില്‍ത്തന്നെ വോട്ടെടുപ്പ് പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട ബില്ല് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു വര്‍ഷം ഒന്നിലധികം അവസരം നല്‍കാനും ഇതില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. കൂടാതെ തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ സുതാര്യമാക്കാനും തെരഞ്ഞെടുപ്പ് കമ്മിഷന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാനും ഇതില്‍ പറയുന്നുണ്ട്.  

എന്നാല്‍ വോട്ടേഴ്‌സ് ഐഡിയും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധിതമാക്കില്ല. ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കണമെന്ന് നിലവില്‍ സുപ്രീംകോടതിയില്‍ ഒരു ഹര്‍ജി നിലവിലുണ്ട്. സ്വകാര്യതയ്‌ക്കുള്ള അവകാശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി കൂടി പരിശോധിച്ച ശേഷമാകും ഉത്തരവ് പുറത്തിറക്കുക.  

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുമായി ബന്ധപ്പെട്ട് ആദ്യം നടത്തിയ പ്രോജക്ട് വിജയമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഭേദഗതി നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചത്. വോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കുന്നതോടെ ഒരാള്‍ക്ക് ഒരിടത്ത് ഒരുവോട്ട് മാത്രമേ ചെയ്യാനാകൂ. നിലവില്‍ വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുള്ളത്. പുതിയ നിയമം വരുനന്നതോടെ നിരവധി തവണ അവസരങ്ങള്‍ ലഭിക്കും.  

ജനുവരി 1, 2022 മുതല്‍ ആദ്യമായി വോട്ട് ചെയ്യുന്ന 18 വയസുകാര്‍ക്ക് വര്‍ഷം നാല് തവണ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. നാല് തവണയ്‌ക്കും നാല് കട്ട് ഓഫ് തീയതികളുമുണ്ടാകും. ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 എന്നിങ്ങനെ തിയതികളില്‍ തുടങ്ങുന്ന കാലാവധികളിലാകും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനാകുക. 

ഇതോടൊപ്പം സൈന്യത്തിന്റെ നയങ്ങളില്‍ കൂടുതല്‍ ലിംഗസമത്വം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി, വനിതാസൈനികരുടെ ഭര്‍ത്താക്കന്‍മാര്‍ക്കും അവര്‍ താമസിക്കുന്ന നാട്ടില്‍ വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമൊരുക്കും. നിലവില്‍ സൈനികര്‍ക്ക് എല്ലാവര്‍ക്കും അവര്‍ താമസിക്കുന്ന നാട്ടിലെ വോട്ടര്‍പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. സൈനികനോടൊപ്പം ജോലിസ്ഥലത്ത് ഭാര്യ താമസിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കും സ്വന്തം നാട്ടിലെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം.  

ഒട്ടേറെ വനിതകള്‍ സൈന്യത്തില്‍ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നുണ്ട് എന്നതിനാല്‍ അവരുടെ ഭര്‍ത്താവിനും ഒപ്പം താമസിക്കുന്നുണ്ടെങ്കില്‍ നാട്ടില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമൊരുക്കുന്ന ഭേദഗതിയും ബില്ലിലുണ്ട്. ഇതിനായി ചട്ടത്തില്‍ നിലവില്‍ ‘ഭാര്യ’ എന്ന് അടയാളപ്പെടുത്തിയ ഇടത്ത് ‘ജീവിതപങ്കാളി’ എന്നായി മാറ്റും.  

Tags: പാര്‍ലമെന്റ്കേന്ദ്ര സര്‍ക്കാര്‍ആധാര്‍ കാര്‍ഡ്Voters list
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത അറിയുന്നുണ്ടോ ഇതെല്ലാം ! രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിലും തൃണമൂൽ നേതാവ് ഷെഫാലി ഖാത്തൂണിന്റെ പേര് : കയ്യോടെ പിടികൂടി ബിജെപി

Kerala

സംസ്ഥാനത്തെ തദ്ദേശ വോട്ടര്‍പട്ടികയില്‍ 2.66 കോടി പേര്‍

Kerala

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് : വോട്ടര്‍പട്ടിക പുതുക്കല്‍ തുടങ്ങി: ജൂണ്‍ 21 വരെ പേര് ചേര്‍ക്കാം

India

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; തെരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala

വോട്ടര്‍ പട്ടികയില്‍ നിന്ന് 30 ലക്ഷം പേരുകള്‍ ഒഴിവാക്കി: 100 കഴിഞ്ഞ 2,999 വോട്ടര്‍മാര്‍

പുതിയ വാര്‍ത്തകള്‍

മുംബൈ വിമാനത്താവളത്തിലെ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലിയില്‍ നിന്നും തുര്‍ക്കി കമ്പനിയെ പുറത്താക്കി

ആണവായുധം

ആണവായുധം പാകിസ്ഥാന്റെ കയ്യില്‍ സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍

പ്രജ്ഞാനന്ദയുടെ ബെങ്കോ ഗാംബിറ്റില്‍ യുഎസിന്റെ വെസ്ലി സോ വീണു; കിരീടത്തിനരികെ പ്രജ്ഞാനന്ദ; വീണ്ടും തോറ്റ് എറ്റവും പിന്നില്‍ ലോകചാമ്പ്യന്‍ ഗുകേഷ്

ദോഹ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെളളി, 90.23 മീറ്റര്‍ ദൂരമെറിഞ്ഞ് ചരിത്രം കുറിച്ചു

കെല്‍പാം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എസ് സുരേഷ് കുമാറിനെയും എം ഡി സ്ഥാനത്തുനിന്ന് ആര്‍ വിനയകുമാറിനെയും മാറ്റി

ശക്തികുളങ്ങരയില്‍ രണ്ട് യുവാക്കള്‍ക്ക് വേട്ടേറ്റു

മോദിയാണ് യഥാര്‍ത്ഥ ബാഹുബലിയെന്ന് സാമൂഹ്യനിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലി

വടകരയില്‍ സ്‌കൂള്‍ അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകന്‍ വിജിലന്‍സ് പിടിയില്‍

ഐവിന്‍ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാര്‍ ഇടിപ്പിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തിലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരം നഗരത്തില്‍ നിന്ന് 11 വയസുകാരനെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies